ETV Bharat / state

CPM Leader Arrested In Karuvannur Bank Scam : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : നഗരസഭ കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍ അറസ്‌റ്റില്‍ - ഇഡി അറസ്‌റ്റ് ചെയ്‌ത് സിപിഎം നേതാവ്

ED Arrested CPM Leader And Municipality Councillor PR Aravindakshan : ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി ഉദ്യോഗസ്ഥർ തന്നെ മർദിച്ചുവെന്ന് പി ആർ അരവിന്ദാക്ഷന്‍ മുമ്പ് പൊലീസിന് പരാതി നൽകിയിരുന്നു

Karuvannur Bank Scam CPM Leader Arrest  What Is Karuvannur Bank Scam  Karuvannur Bank Scam and CPM  ED Arrested CPM Leader  PR Aranvindakshan Arrested  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികള്‍  എന്താണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ്  പി ആർ അരവിന്ദാക്ഷന്‍ അറസ്‌റ്റില്‍  ഇഡി അറസ്‌റ്റ് ചെയ്‌ത് സിപിഎം നേതാവ്  കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ എ സി മൊയ്‌തീൻ
Karuvannur Bank Scam CPM Leader Arrested
author img

By ETV Bharat Kerala Team

Published : Sep 26, 2023, 3:26 PM IST

തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur Bank Scam) കേസിൽ വടക്കാഞ്ചേരി നഗരസഭ (Wadakkanchery Municipality) കൗൺസിലര്‍ പി ആർ അരവിന്ദാക്ഷനെ (PR Aranvindakshan Arrested) എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate) അറസ്‌റ്റ് ചെയ്‌തു. തൃശൂരിൽ നിന്നും കസ്‌റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ കൊച്ചിയിലെ ഇഡി ഓഫിസിലെത്തിക്കും (Kochi ED Office). ഇതിനുശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുന്നത് ഉൾപ്പടെയുള്ള തുടർനടപടികള്‍ (CPM Leader Arrested In Karuvannur Bank Scam).

അറസ്‌റ്റ് ഇങ്ങനെ : നേരത്തെ പലതവണ പി ആർ അരവിന്ദാക്ഷനെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് കസ്‌റ്റഡിയിലെടുത്തതെന്നും അറസ്‌റ്റ് ചെയ്‌തതെന്നുമാണ് ഇഡിയില്‍ നിന്ന് ലഭിക്കുന്ന വിവരം. കേസില്‍ പ്രധാന പ്രതിയും നേരത്തെ അറസ്‌റ്റിലായ സതീഷ് കുമാറിന്‍റെ ഇടനിലക്കാരനുമാണ് പി ആർ അരവിന്ദാക്ഷനെന്നാണ് ഇഡിയുടെ ആരോപണം. എം കെ കണ്ണൻ, എ സി മൊയ്‌തീൻ എന്നിവരുടെയും ഇടനിലക്കാരനാണ് പി ആർ അരവിന്ദാക്ഷനെന്നും ഇഡി സംശയിക്കുന്നുണ്ട്.

ഇഡിക്കെതിരെ പരാതിയുമായി അരവിന്ദാക്ഷന്‍ : ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി ഉദ്യേഗസ്ഥർ തന്നെ മർദിച്ചുവെന്ന് പി ആർ അരവിന്ദാക്ഷന്‍ പൊലീസിന് പരാതി നൽകിയിരുന്നു. അന്വേഷണവുമായി സഹകരിച്ച തന്നെ അവർ പറയുന്നതിന് അനുസരിച്ച് മൊഴി നൽകാത്തതിന്‍റെ പേരിൽ മർദിക്കുകയായിരുന്നു. ഇതേ തുടർന്ന് ചികിത്സ തേടിയതായും തന്നെ മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല മർദിച്ച ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഉൾപ്പടെ പരാതിയിൽ സൂചിപ്പിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ പി ആർ അവിന്ദാക്ഷന്‍റെ പരാതി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് തള്ളിയിരുന്നു. ചോദ്യം ചെയ്യൽ നടത്തിയത് ക്യാമറയ്ക്ക് മുന്നിലാണ്. പൂർണമായും സിസിടിവി നിരീക്ഷണമുള്ള ഓഫിസിൽ വച്ച് ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്നാണ് ഇഡിയുടെ നിലപാട്.

പരാതിയില്‍ അന്വേഷണവുമായി പൊലീസ് : സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ പരാതിയിൽ പൊലീസ് ഇഡി ഓഫിസിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. എന്നാൽ പൊലീസ് തുടർ നടപടികളിലേക്ക് കടന്നിരുന്നില്ല. കരുവന്നൂർ കേസിൽ അന്വേഷണം ഊർജിതമായി മുന്നോട്ട് കൊണ്ടുപോകാനും പൊലീസ് നടപടികളെ നിയമപരമായി നേരിടാനുമാണ് ഇഡിക്ക് നിർദേശം ലഭിച്ചത്.

അതേസമയം ഇഡിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ പൊലീസും നിയമോപദേശം തേടിയിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എം കെ കണ്ണനെ ഇഡി തിങ്കളാഴ്‌ച ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. മാത്രമല്ല അടുത്ത വെള്ളിയാഴ്‌ച വീണ്ടും ഹാജരാകാൻ നിർദേശം നൽകിയിട്ടുമുണ്ട്.

ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി ഇഡി പീഡിപ്പിക്കുകയാണെന്നായിരുന്നു എം കെ കണ്ണനും ആരോപിച്ചത്. മാത്രമല്ല കേസില്‍ തൃശൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ബിനു ഉൾപ്പടെയുളളവരെ നിലവിൽ ഇഡി ഓഫിസിൽ ചോദ്യം ചെയ്‌ത് വരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.