തൃശൂർ: കൊവിഡ് 19 ബോധവൽകരണ പ്രവർത്തനം തൃശൂർ റെയിൽവെ സ്റ്റേഷനിൽ ആരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ തൃശൂർ ഗവ. നഴ്‌സിങ് കോളേജ് വിദ്യാർഥികൾ, ഡി.ടി.പി.സി വളണ്ടിയർമാർ, വിവിധ ക്ലബ് അംഗങ്ങൾ, എന്നിവരടങ്ങുന്ന 100ഓളം പേരാണ് ബോധവൽക്കരണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഇതിന്‍റെ ഭാഗമായി സ്റ്റേഷനിൽ എത്തുന്ന ട്രെയിനുകൾ 3 മിനിറ്റ് നേരം പിടിച്ചിടും. ഈ സമയത്ത് ട്രെയിനുകളിൽ കയറി ലഘുലേഖകൾ നൽകിയും രോഗത്തെക്കുറിച്ചുള്ള കാര്യങ്ങൾ യാത്രക്കാരോട് സംസാരിച്ചുമാണ് സംഘം പ്രവർത്തനം നടത്തുന്നത്.
തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കൊവിഡ് ബോധവല്‍കരണം
വിവിധ വകുപ്പുകളോടെ സഹായത്തോടെ ആരോഗ്യവകുപ്പാണ് ബോധവല്‍കരണം നടത്തുന്നത്