ETV Bharat / state

കൊവിഡ് 19: തൃശൂർ ജില്ലയിൽ 11 പേർ നിരീക്ഷണത്തിൽ - കൊവിഡ് 19 വൈറസ് ബാധ

11 പേരുമായും സമ്പര്‍ക്കം ഉണ്ടായിരുന്നവരുടെ പട്ടിക തിങ്കളാഴ്‌ച തയ്യാറാക്കാന്‍ മന്ത്രി വി.എസ്. സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു

കൊവിഡ് 19: തൃശൂർ ജില്ലയിൽ പതിനൊന്ന് പേർ നിരീക്ഷണത്തിൽ  കൊവിഡ് 19  കൊവിഡ് 19 വൈറസ് ബാധ  covid 19; 11 quarantine in thrissur
കൊവിഡ് 19: തൃശൂർ ജില്ലയിൽ പതിനൊന്ന് പേർ നിരീക്ഷണത്തിൽ
author img

By

Published : Mar 8, 2020, 11:50 PM IST

തൃശൂര്‍: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളുമായി നേരിട്ട് ബന്ധപ്പെട്ട 11 പേര്‍ തൃശൂരില്‍ നിരീക്ഷണത്തില്‍. ഇറ്റലിയിൽ നിന്നും വന്ന വിമാനത്തില്‍ ഉണ്ടായിരുന്നവരാണ് ഇവർ. ഇതിൽ ആറ് പേർ ഹൈ റിസ്‌ക് ഗണത്തിൽ പെടുന്നു. ഇവരുടെ രക്ത സാമ്പിളുകൾ തിങ്കളാഴ്‌ച പരിശോധനക്ക് അയക്കും. ഈ 11 പേരുമായും സമ്പര്‍ക്കം ഉണ്ടായിരുന്നവരുടെ പട്ടിക തിങ്കളാഴ്‌ച തയാറാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ കലക്ടറുടെ ചേംബറിൽ വിളിച്ചു ചേർത്ത അടിയന്തര യോഗത്തില്‍ അറിയിച്ചു. നിലവില്‍ ജില്ലയിൽ 162 പേരാണ് നിരീക്ഷണത്തിലുള്ളത്. 142 പേർ വീടുകളിലും 20 പേർ ജില്ലയിലെ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ വീതവും ചാലക്കുടിയില്‍ മൂന്ന്, കുന്നംകുളത്ത് ഒന്ന്, ഇരിഞ്ഞാലക്കുടയില്‍ ഒന്ന്, കൊടകരയില്‍ ഒന്ന്, തൃശൂർ സരോജ നഴ്‌സിങ് ഹോമിൽ ഒരാള്‍ എന്നിങ്ങനെയാണ് ആശുപത്രിയിൽ ഉള്ളവർ.

ജില്ലയിൽ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി തിങ്കഴ്‌ച മുതല്‍ നെടുമ്പാശ്ശേരി വിമാനതാവളത്തിൽ ആവശ്യമായ മെഡിക്കൽ ടീമിനെ വിന്യസിപ്പിക്കും. യാത്രക്കാരുടെ ട്രാവല്‍ ഹിസ്റ്ററി പരിശോധിച്ച ശേഷമേ വിട്ടയക്കൂവെന്നും വ്യക്തമാക്കി. അന്യജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വന്ന് റിസോർട്ടുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്നവരെയും നിരീക്ഷിക്കും. ഓരോ പഞ്ചായത്തുകളിലും ഇവരുടെ കണക്കെടുക്കാൻ ആശാ വർക്കര്‍മാരെ നിയോഗിക്കും. ജില്ലയിൽ ഇപ്പോൾ 115 ഐസോലേഷൻ മുറികളാണ് സജീകരിച്ചിരിക്കുന്നത്. ആവശ്യം വരുന്ന ഘട്ടത്തിൽ കൂടുതൽ ആശുപത്രികളിൽ സൗകര്യം ഒരുക്കും. ജില്ലാ ആശുപത്രിയിൽ നിര്‍മാണം പൂർത്തിയായ കെട്ടിടത്തിൽ ഉടൻ മറ്റു പണികൾ പൂർത്തിയാക്കി സജ്ജമാക്കും.

ഇരിങ്ങാലക്കുട, കൊരട്ടി, ചാലക്കുടി, കാട്ടൂർ, പഴയന്നൂർ ആശുപത്രികളിലും ഐസൊലേഷൻ സൗകര്യം ഒരുക്കും. കൂടുതൽ വെന്‍റിലേറ്ററുകൾ ഒരുക്കും. ആവശ്യമായ കിറ്റുകൾ സംഭരിക്കും. എൻ.എച്.എമ്മിന്‍റെ കീഴിൽ നിയമിച്ച 23 സൈക്കോളജിസ്റ്റുകളെ കൗൺസിലിങിനായി വീണ്ടും നിയമിക്കും. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വരുന്നവരെ അവിടെ വെച്ച് തന്നെ പരിശോധന നടത്താൻ മൂന്ന് ഇൻഫ്രാറെഡ് തെർമൽ സ്‌കാനർ ഉടൻ വാങ്ങാൻ മന്ത്രി നിർദേശം നൽകി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും യോഗം തീരുമാനിച്ചു. തളിക്കുളം സീതാറാം ആയുർവേദ റിസോർട്ടിലും, തൃശ്ശൂർ എസ്.എൻ.എ ആയുർവേദ ആശുപത്രിയിലും ചികിത്സക്കായി എത്തിയ വിദേശികളേയും നിരീക്ഷിക്കും. യോഗത്തിൽ ജില്ലാ കലക്ടർ എസ്. ഷാനവാസ്‌, ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ, ഡി.എം.ഓ ഡോ. റീന, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ആൻഡ്രുസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.