ETV Bharat / state

ലാലൂര്‍ സ്‌റ്റേഡിയം നിര്‍മാണം; ഇ.പി ജയരാജനെ തള്ളി മന്ത്രി സുനിൽകുമാര്‍ - Construction of Laloor Stadium

കോര്‍പ്പറേഷന്‍റെ കഴിവുകേട് കാരണം നിര്‍മാണം ഇഴയുകയാണെന്നായിരുന്നു മന്ത്രി ഇ.പി ജയരാജന്‍റെ ആരോപണം. ഇതിനേക്കാൾ വേഗത്തിൽ നിർമാണം നടത്താൻ കഴിയില്ലെന്നായിരുന്നു സുനില്‍കുമാറിന്‍റെ അഭിപ്രായം.

ലാലൂര്‍ സ്‌റ്റേഡിയം നിര്‍മാണം മന്ത്രി ഇ.പി ജയരാജന്‍ തൃശൂര്‍ വാര്‍ത്തകള്‍ Construction of Laloor Stadium trissue news
ലാലൂര്‍ സ്‌റ്റേഡിയം നിര്‍മാണം; ഇ.പി ജയരാജനെ തള്ളി മന്ത്രി സുനിൽകുമാര്‍
author img

By

Published : Jan 16, 2020, 3:05 PM IST

തൃശൂര്‍: ലാലൂരിലെ കായിക സമുച്ചയ നിർമാണം വൈകുന്നതിന് കാരണം കോർപറേഷന്‍റെ കഴിവുകേടാണെന്ന് വിമര്‍ശിച്ച മന്ത്രി ഇ.പി ജയരാജനെ തള്ളി മന്ത്രി സുനിൽകുമാറും കോർപറേഷൻ ഇടതു ഭരണസമിതിയും. ലാലൂരിൽ നിർമാണം പുരോഗമിക്കുന്ന കായിക സമുച്ചയത്തിന്‍റെ നിര്‍മാണ പ്രവൃത്തികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി വി.എസ്. സുനിൽകുമാർ ഇതിനേക്കാൾ വേഗത്തിൽ നിർമാണം നടത്താൻ കഴിയില്ലെന്ന് തുറന്നടിച്ചു. തൃശൂര്‍ കോർപറേഷൻ ഉടമസ്ഥതയിലുള്ള വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ആധുനിക ജിംനേഷ്യത്തിന്‍റെ ഉദ്‌ഘാടന പ്രസംഗത്തിനിടയിലായിരുന്നു കോർപറേഷനെതിരെ ഇ.പി ജയരാജന്‍റെ വിമർശനം.

ലാലൂര്‍ സ്‌റ്റേഡിയം നിര്‍മാണം; ഇ.പി ജയരാജനെ തള്ളി മന്ത്രി സുനിൽകുമാര്‍

116 കോടിയുടെ പദ്ധതിയുടെ ആദ്യ ഘട്ടമായി 44 കോടിയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിലെ 70 കോടിയുടെ പ്രവൃത്തികൾക്കും അംഗീകാരമായി. ഈ സർക്കാരിന്‍റെ കാലത്ത് തന്നെ കായിക സമുച്ചയം കമ്മീഷൻ ചെയ്യാനാണ് ആലോചിക്കുന്നത്. ആറ് മാസം കൊണ്ട് അതിവേഗത്തിലാണ് നിർമാണം നടക്കുന്നത്. കായിക മന്ത്രി ലാലൂരിനെ ഉദ്ദേശിച്ചാവില്ല പറഞ്ഞതെന്നും ഇക്കാര്യത്തിൽ മന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും സുനിൽകുമാർ പറഞ്ഞു. മുഖ്യമന്ത്രിയാണ് പ്രവർത്തികൾ വിലയിരുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള നീന്തല്‍ കുളം, സ്റ്റേഡിയം, കായിക താരങ്ങൾക്ക് താമസിക്കാനുള്ള മുറികള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള സമുച്ചയമാണ് ലാലൂരില്‍ നിര്‍മിക്കുന്നത്.

കായിക സമുച്ചയത്തിന്‍റെ നിര്‍മാണത്തിന് തടസമായി നിൽക്കുന്ന കെട്ടിടം നീക്കുന്നതിന് നടപടികൾ ആയിട്ടുണ്ടെന്നും കോർപറേഷനും കായിക വകുപ്പും തമ്മിൽ തർക്കങ്ങളില്ലെന്നും മന്ത്രിയോടൊപ്പമുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി മേയറും ഡി.പി.സി അംഗവുമായ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. മേയർ അജിത വിജയൻ കൗൺസിലർമാരായ അനൂപ് ഡേവിസ്, ലാലി ജെയിംസ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Intro:തൃശ്ശൂര്‍ ലാലൂരിലെ കായിക സമുച്ചയ നിർമാണം വൈകുന്നുവെന്നും കോർപറേഷന്റെ കഴിവുകേടാണ് കാരണമെന്നും വിമർശിച്ച മന്ത്രി ഇ.പി ജയരാജനെ തള്ളി മന്ത്രി സുനിൽകുമാറും കോർപറേഷൻ ഇടതു ഭരണസമിതിയും. ലാലൂരിൽ നിർമാണം പുരോഗമിക്കുന്ന കായീക സമുച്ചയത്തിന്റെ പ്രവൃത്തികൾ സന്ദർശിച്ച് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി വി.എസ്. സുനിൽകുമാർ ഇതിനേക്കാൾ വേഗത്തിൽ നിർമാണം നടത്താൻ കഴിയില്ലെന്നും തുറന്നടിച്ചു....Body:തൃശ്ശൂര്‍ കോർപറേഷൻ ഉടമസ്ഥതയിലുള്ള വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ആധുനിക ജിംനേഷ്യത്തിന്‍റെ ഉദ്‌ഘാടനപ്രസംഗത്തിനിടയിലായിരുന്നു കോർപറേഷനെതിരെ ഇ.പിയുടെ വിമർശനം. ഇതിനെതിരെയായിരുന്നു സ്ഥലം സന്ദർശിച്ചു മന്ത്രി സുനിൽകുമാര്‍ മറുപടി പറഞ്ഞത്.
ഇവിടെ മാലിന്യ സംസ്കരണ പ്ലാന്റെന്ന ആശങ്കയുണ്ടായിരുന്നു. അത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ദക്ഷിണേന്ത്യയിലെ തന്നെ വലിയ എ.സി കായിക സമുച്ചയം നിർമിക്കുന്നത്.
116 കോടിയുടെ പദ്ധതിയിൽ ആദ്യഘട്ടത്തിലെ 44 കോടിയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിലെ 70 കോടിയുടെ പ്രവൃത്തികൾക്കും അംഗീകാരമായി. ഈ സർക്കാരിന്റെ കാലത്ത് തന്നെ കായീക സമുച്ചയം കമ്മീഷൻ ചെയ്യാനാണ് ആലോചിക്കുന്നത്.ആറ് മാസം കൊണ്ട് അതിവേഗത്തിലാണ് നിർമാണം നടക്കുന്നത്. കായിക മന്ത്രി ലാലൂരിനെ ഉദ്ദേശിച്ചാവില്ല പറഞ്ഞതെന്നും ഇക്കാര്യത്തിൽ മന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും സുനിൽകുമാർ പറഞ്ഞു. മുഖ്യമന്ത്രിയാണ് പ്രവർത്തികൾ വിലയിരുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു...

ബെെറ്റ്.. വി.എസ് സുനില്‍കുമാര്‍ Conclusion:ലാലൂരിൽ തടസമായി നിൽക്കുന്ന കെട്ടിടം നീക്കുന്നതിന് നടപടികൾ ആയിട്ടുണ്ടെന്നും കോർപറേഷനും കായിക വകുപ്പും തമ്മിൽ തർക്കങ്ങളില്ലെന്നും മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന മുൻ ഡെപ്യൂട്ടി മേയറും ഡി.പി.സി അംഗവുമായ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. മേയർ അജിത വിജയൻ കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, ലാലി ജെയിംസ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂളും, സ്റ്റേഡിയവും കായീക താരങ്ങൾക്ക് താമസിക്കാൻ കഴിയുന്ന സൗകര്യങ്ങളോടെയുള്ളതാണ് തൃശ്ശൂര്‍ ലാലൂരിലെ സ്റ്റേഡിയം.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.