ETV Bharat / state

ചി​ര​ട്ട​യിൽ അ​ഴ​കി​ന്‍റെ കാ​ഴ്ച​യൊ​രു​ക്കി രാ​ജേ​ഷ് - തൃ​ശൂ​ർ

നേ​രമ്പോക്കിന് തു​ട​ങ്ങി​യ​ പ്രവൃത്തി രാജേഷിന് ലോ​ക്ക്ഡൗൺ കാലത്ത് ജീവിത മാർഗമാകുകയാണ്‌.

coconut-shell-art  thrissur  jewellery  തൃ​ശൂ​ർ  അ​യ്യ​ന്തോ​ൾ
ചി​ര​ട്ട​യിൽ അ​ഴ​കി​ന്‍റെ കാ​ഴ്ച​യൊ​രു​ക്കി രാ​ജേ​ഷ്
author img

By

Published : Jun 27, 2020, 3:43 PM IST

Updated : Jun 27, 2020, 8:02 PM IST

തൃ​ശൂ​ർ: ഗ്രാ​ഫി​ക് ഡി​സൈ​നിങ് സ്ഥാ​പ​നം ന​ട​ത്തു​ന്ന അ​യ്യ​ന്തോ​ൾ സ്വ​ദേ​ശി രാ​ജേ​ഷി​ന് ലോ​ക്ക് ഡൗണാ​യ​തോ​ടെ എ​ല്ലാ​വ​രേ​യും പോ​ലെ സ്ഥാ​പ​നം അ​ട​ച്ചി​ടേ​ണ്ടി വ​ന്നു. ലോ​ക്ക് ഡൗ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ വീ​ട്ടി​ലി​രു​ന്ന് ഡി​സൈ​നിങ് വ​ർ​ക്കു​ക​ൾ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട​തെ​ല്ലാം നി​ല​ച്ചു. ഇ​നി​യെ​ന്ത് എ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് ചി​ര​ട്ട​കൊ​ണ്ടു​ള്ള ഫാ​ൻ​സി ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്ന ആ​ശ​യം രാ​ജേ​ഷി​നു​ണ്ടാ​കു​ന്ന​ത്. തൃ​ശൂ​ർ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ രാ​ജേ​ഷ് വൈ​കാ​തെ ത​ന്‍റെ ആ​ശ​യ​ത്തി​ന് നി​റം കൊ​ടുത്തു. ഏ​റെ ക്ഷ​മ​യോ​ടും അ​തി​ലേ​റെ സൂ​ക്ഷ്മ​ത​യോ​ടും കൂ​ടി മാ​ത്ര​മേ ചി​ര​ട്ട​യി​ൽ നി​ന്ന് ഫാ​ൻ​സി ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​കൂ​വെ​ന്ന് രാ​ജേ​ഷ് പറയുന്നു.

ചി​ര​ട്ട​യിൽ അ​ഴ​കി​ന്‍റെ കാ​ഴ്ച​യൊ​രു​ക്കി രാ​ജേ​ഷ്

വലിപ്പ​മു​ള്ള​തും മൂ​പ്പേ​റി​യ​തു​മാ​യ ക​ട്ടി​യു​ള്ള ചി​ര​ട്ട​യി​ലാ​ണ് പ​ണി​ക​ൾ.പേ​പ്പ​റി​ലും പി​ന്നെ മ​ന​സി​ലും ഡി​സൈ​ൻ വ​ര​യ്ക്കും. ചി​ര​ട്ട വെ​ള്ള​ത്തി​ലി​ട്ട് കു​തി​ർ​ത്തും ഉ​ണ​ക്കി​യു​മൊ​ക്കെ​യാ​ണ് അ​തി​ൽ നി​ന്ന് മാ​ല​ക​ളും ക​മ്മ​ലു​മൊ​ക്കെ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്.ചി​ല​പ്പോ​ൾ എ​ല്ലാ പ​ണി​ക​ളും ക​ഴി​ഞ്ഞ് ഫി​നി​ഷിം​ഗ് ട​ച്ചി​ലാ​യി​രി​ക്കും ചി​ര​ട്ട പൊ​ട്ടു​ക. അ​തോ​ടെ അ​തു​പേ​ക്ഷി​ക്കു​ക​യേ വ​ഴി​യു​ള്ളു. ചി​ര​ട്ട ആ​ഭ​ര​ണ​ങ്ങ​ളി​ൽ മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗി​ന്‍റെ വ​ർ​ണ​ഭം​ഗി കൂ​ടി രാ​ജേ​ഷ് പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഒ​രു മാ​ല​യു​ണ്ടാ​ക്കാ​ൻ ചു​രു​ങ്ങി​യ​ത് നാ​ലു ദി​വ​സം വേ​ണം. വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും മ​റ്റും രാ​ജേ​ഷ് ത​ന്‍റെ ക​ലാ​വി​രു​ത് പോ​സ്‌റ്റു ചെ​യ്ത​പ്പോ​ൾ പ​ല​രും ആ​ഭ​ര​ണ​ങ്ങ​ൾ തേ​ടി​യെ​ത്തുന്നുണ്ട്. നേ​രമ്പോക്കിന് തു​ട​ങ്ങി​യ​ പ്രവൃത്തി രാജേഷിന് ലോ​ക്ക്ഡൗൺ കാലത്ത് ജീവിത മാർഗമാകുകയാണ്‌.

Last Updated : Jun 27, 2020, 8:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.