തൃശൂർ: ഓണം മലയാളിക്ക് ആഘോഷങ്ങളുടെ ദിവസങ്ങളാണ്. ഏങ്ങണ്ടിയൂരിൽ ഓണത്തിന്‍റെ വരവറിയിച്ചിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. ചൂട്ട് 2019 എന്ന പേരിൽ നാടൻ കലകളുടെ ദൃശ്യാവിഷ്കാരവുമായാണ് ഇവർ എത്തിയത്.
നാല് വർഷമായി തുടർച്ചയായി നടക്കുന്ന പരിപാടിയിൽ ഇത്തവണ പിരിച്ചെടുക്കുന്ന സംഖ്യ മലപ്പുറത്ത് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വച്ച് നൽകും. മലയാളിത്തവും മനുഷ്യനന്മയും ഉറവ വറ്റിയിട്ടില്ലെന്ന സന്ദേശവുമായി ആടിയും പാടിയും ഓണത്തെ വരവേൽക്കുകയാണ് ഈ കലാകാരന്മാർ.