തൃശൂർ: മണലാറുകാവ് വേലാഘോഷത്തെ വർണാഭമാക്കി തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്നും എത്തിച്ച രഥവും കാവടിയാട്ടവും. സംസ്ഥാനത്ത് ഒരു സർക്കാർ സ്ഥാപനം പങ്കാളികളാവുന്ന ഏക ഉൽസവാഘോഷമാണ് മണലാറുകാവ് വേലാഘോഷം.
മണലാറുകാവ് ക്ഷേത്രത്തിലെ ഉല്‍സവത്തിന് രഥം പുറപ്പെടുന്നത് ജയിലിൽ നിന്നാണ്. തടവുകാര്‍ തേക്കിന്‍തടിയില്‍ നിര്‍മിച്ച രഥമാണ് എഴുന്നെള്ളിക്കുന്നത്. വിയ്യൂർ മണലാറുകാവ് സെൻട്രൽ ജയിലിന് പുറമെ, വിയ്യൂർ എഴുത്തച്ഛൻ സമാജം, വിയ്യൂർ ബാലസംഘം, പാടൂക്കാട് ബാലസംഘം പടിഞ്ഞാറ്റുമുറി, പാണ്ടിക്കാട് ന്യൂ കേരള കാവടിസമാജം, വിയ്യൂർ ഗുരുദേവസമാജം കാവടി, വിയ്യൂർ കാവ്യചേതന, തന്നേങ്കാട് ശ്രീനാരായണ കാവടിസമാജം, വിയ്യൂർ കലാരഞ്‌ജിനി എന്നിവിടങ്ങളിൽ നിന്നാണ് കാവടിയാട്ടങ്ങളെത്തുന്നത്.