തൃശ്ശൂര്‍: പുന്നയൂർക്കുളം പെരിയമ്പലത്ത് സ്റ്റോപ്പിൽ ആളെ കയറ്റാനായി നിര്‍ത്തിയ ബസിന് പിന്നില്‍ ലോറി ഇടിച്ച് 10 ഓളം പേർക്ക് പരിക്ക്. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ചാവക്കാട് നിന്ന് പൊന്നാനിയിലേക്ക് പോവുകയായിരുന്ന ഗ്ലോബ് ബസാണ് അപകടത്തിൽപ്പെട്ടത്.
അമിത ഭാരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് 100 മീറ്ററോളം മുന്നിലേക്ക് നീങ്ങി. ബസിന് പിന്‍ഭാഗം പൂർണ്ണമായും തകർന്നു. ബസ് ജീവനക്കാർ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. വഴി യാത്രക്കാരനും പരിക്കുണ്ട്.
നിരത്തിൽ തിരക്ക് ഇല്ലാതിരുന്നതിഞ്ഞാലും ബസിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാലും വൻ ദുരന്തം ഒഴിവായി. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
Also Read: video: രണ്ട് ജീവൻ രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രം, ഈ അപകടം അശ്രദ്ധയോ മനപൂർവമോ?