തൃശൂര്‍ : സംസ്ഥാനത്ത് സർവത്ര അനധികൃത നിയമനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാര്‍ട്ടിക്കാരുടെ ഭാര്യമാര്‍ക്കെല്ലാം സര്‍ക്കാര്‍ ഉദ്യോഗം നല്‍കുന്നു. ഇതിനെല്ലാം നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തിൽ ഗ്യാലറിയിൽ ഇരുന്ന് കളി കാണുകയായിരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആട്ടിൽ തോലിട്ട ചെന്നായയെ പോലെ പെരുമാറുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.