ETV Bharat / state

ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ബിരുദ വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കഴിഞ്ഞ മാസം 22ന് ആണ് പടിഞ്ഞാറെ വെമ്പല്ലൂർ മാമ്പി ബസാർ സ്വദേശി കറപ്പം വീട്ടിൽ മുഹമ്മദ് ഫാറൂഖിന്‍റെ ഡ്യൂക്ക് ബൈക്ക് മോഷണം പോയത്

ആഢംബര ബൈക്ക് മോഷ്ടിച്ചു  ബൈക്ക് മോഷണം  തൃശൂർ  BIKE THEFT  BIKE THEFT ARRESTED IN THRISSUR
ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ബിരുദ വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
author img

By

Published : Jan 10, 2021, 12:25 PM IST

തൃശൂർ: ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ബിരുദ വിദ്യാർഥിയുൾപ്പെടെ രണ്ട് പേർ പിടിയിൽ. ഏങ്ങണ്ടിയൂർ ഷാപ്പുംപടി സ്വദേശി വിഷ്ണു (19), അരിമ്പൂർ എറവ് ആറാംകല്ല് സ്വദേശി പെരുമാടൻ വീട്ടിൽ റിക്‌സന്‍ (20) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 22ന് ആണ് പടിഞ്ഞാറെ വെമ്പല്ലൂർ മാമ്പി ബസാർ സ്വദേശി കറപ്പം വീട്ടിൽ മുഹമ്മദ് ഫാറൂഖിന്‍റെ ഡ്യൂക്ക് ബൈക്ക് മോഷണം പോയത്. ഉടമയുടെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവാക്കൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചത്.

ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ബിരുദ വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണം പോയ ബൈക്കാണ് ഇവരുടെ പക്കൽ ഉള്ളതെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തതിൽ നിന്ന് വിഷ്ണുവാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞു. ഒന്നര ലക്ഷം രൂപയോളം വിലയുള്ള ഡ്യൂക്ക് ബൈക്ക് 35,000 രൂപക്കാണ് റിക്‌സന്‍ വാങ്ങിയത്. വിഷ്ണു ബിബിഎ വിദ്യാർഥിയാണ്. റിക്‌സന്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. കേസിൽ മറ്റൊരു പ്രതിയെ കൂടി പിടികിട്ടാനുണ്ട്. വിഷ്ണുവിന്‍റെ സുഹൃത്തായ മറ്റൊരു പ്രതി ബൈക്ക് ഇരിക്കുന്ന സ്ഥലത്തിന്‍റെ ലൊക്കേഷന്‍ കൂട്ടുപ്രതികള്‍ക്ക് അയച്ച് നല്‍കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.