തൃശൂർ: ജില്ലയിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം. പുത്തൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസാണ് ഒരു സംഘം ആക്രമണം നടത്തിയത്. ഓഫിസിനു മുന്നിലുള്ള കൃഷ്‌ണപിള്ളയുടെ പ്രതിമയും സംഘം അടിച്ചു തകർത്തു.
ഇന്നലെ രാത്രിയാണ് (ജൂൺ 14) ആക്രമണം നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവ സമയത്ത് ആരും ഓഫിസിൽ ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സി.പി.എം ആരോപിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. മുഖ്യമന്ത്രിക്ക് എതിരായി വിമാനത്തിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ തിരുവനന്തപുരത്തും, കോഴിക്കോടും ഉൾപ്പെടെ പല ജില്ലകളിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.
ALSO READ: അക്രമ സംഭവങ്ങൾക്ക് അയവില്ലാതെ കോഴിക്കോട്; കുറ്റ്യാടിയില്‍ ബോംബേറ്, പേരാമ്പ്രയിൽ തമ്മില്‍ തല്ല്