തൃശൂർ: ഗുരുവായൂർ ഏകാദശി ആഘോഷത്തിൻ്റെ ഭാഗമായി പൊലീസ് വിളക്ക് ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം എഡിജിപി ബി സന്ധ്യ ഉദ്ഘാടനം ചെയ്തു. രാവിലെ എട്ടു മുതൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്ന് കലാ പരിപാടികൾ അവതരിപ്പിച്ചു.
വർഷങ്ങളായി നടത്തി വരുന്ന പൊലീസ് വിളക്കിൽ സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കോടതി വിളക്ക് കഴിഞ്ഞാൽ മികച്ചു നിൽക്കുന്ന മറ്റൊരു ആഘോഷമാണ് പൊലീസ് വിളക്ക്. ആഘോഷത്തിൻ്റെ ഭാഗമായി ഡിജിപി ലോക്നാഥ് ബെഹ്‌റ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെത്തി ഗുരുവായൂരപ്പനെ വണങ്ങി.