ETV Bharat / state

മുത്തുച്ചിപ്പികളില്‍ വിസ്മയക്കാഴ്ചകളൊരുക്കി ചിത്രപ്രദർശനം - മുത്തുച്ചിപ്പികളില്‍ ചിത്രപ്രദർശനം

നൂറുകണക്കിന് ചെറിയ ചിപ്പികള്‍ അടുക്കിവെച്ച് ഒരുക്കിയ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്​ഥാനം പ്രദര്‍ശനത്തിലെ മുഖ്യ ആകർഷണമാണ്​. 45 സെന്‍റീമീറ്റർ വലുപ്പമുള്ള ചിപ്പി വരെ പ്രദര്‍ശനത്തിലുണ്ട്.

മുത്തുച്ചിപ്പികളില്‍ വിസ്മയക്കാഴ്ചകളൊരുക്കി ചിത്രപ്രദർശനം
author img

By

Published : Sep 10, 2019, 5:09 AM IST

തൃശൂർ: മുത്തുച്ചിപ്പികളില്‍ പ്രകൃതിഭംഗിയുടെ വിസ്മയക്കാഴ്ചകളൊരുക്കി ചിത്രപ്രദർശനമൊരുക്കുകയാണ് തൃശൂർ നഗരത്തിൽ. ലളിതകലാ അക്കാദമി ആർട്ട് ഗ്യാറിയിൽ നടക്കുന്ന ചിത്രകാരി ശ്രീജ കളപുരക്കലിന്‍റെ 'ലൂമിനസ് 10' ചിത്ര പ്രദർശനമാണ് കാഴ്ചക്കാർക്ക് വിസ്മയമാകുന്നത്. പ്രകൃതിയുടെ വിവിധ ഭാവങ്ങൾ അനുയോജ്യമായ നിറങ്ങളില്‍ ചിപ്പികളില്‍ പകര്‍ത്തി കാഴ്​ചക്കാരെ ആകർഷിക്കുന്ന തരത്തിലാണ് ചിത്രകാരിയും തൃശൂർ സ്വദേശിയുമായ ശ്രീജ കളപ്പുരക്കൽ തന്‍റെ ഷെല്‍ ആര്‍ട്ടിൽ ഒരുക്കിയിട്ടുള്ളത്. പ്രകൃതിദത്തമായ മുത്തുച്ചിപ്പികളിൽ നിറം പകർന്നപ്പോൾ പ്രകൃതിഭംഗി കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി മാറുകയായിരുന്നു. ഓംകാരവും കുരിശും ചന്ദ്രക്കലയുമെല്ലാം മതസൗഹാദർത്തിന്‍റെ ചിഹ്നങ്ങളായി ചിപ്പികളിൽ ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് കുഞ്ഞു ചിപ്പികള്‍ അടുക്കിവെച്ച് ഒരുക്കിയ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്​ഥാനം പ്രദര്‍ശനത്തിലെ മുഖ്യ ആകർഷകമാണ്​. 45 സെന്‍റീമീറ്റർ വലുപ്പമുള്ള ചിപ്പിവരെ പ്രദര്‍ശനത്തിലുണ്ട്.

മുത്തുച്ചിപ്പികളില്‍ വിസ്മയക്കാഴ്ചകളൊരുക്കി ചിത്രപ്രദർശനം

ചിപ്പിയിൽ അക്രിലിക് പെയിന്‍റിലാണ് ശ്രീജ തന്‍റെ കരവിരുത്​ തെളിയിച്ചിരിക്കുന്നത്. 150ഷെല്‍ ആര്‍ട്ടുകളാണ് പ്രദര്‍ശനത്തിലുള്ളത്. മൂന്നുവർഷത്തെ ശ്രമഫലമായാണ് രചനകൾ പൂർത്തിയാക്കിയതെന്ന്​ ശ്രീജ പറയുന്നു. മുൻപ്‌ ലൂമിനസിന്‍റെ ഒമ്പത്​ ചിത്രപ്രദർശനങ്ങൾ ശ്രീജ ഒരുക്കിയിരുന്നു. ഇതിൽ തൂവൽചിത്രങ്ങൾക്കും കല്ലിൽ വരച്ച ചിത്രങ്ങൾക്കും ദേശീയ– അന്തർദേശീയ പുരസ്​കാരങ്ങളും ശ്രീജ അർഹയായി.സംഗീത സംവിധായകൻ വിദ്യാധരൻ മാസ്​റ്റർ, വന്യജീവി ഫോട്ടോഗ്രാഫർ സീമ സുരേഷ് തുടങ്ങി കലാ സാംസ്കാരിക രംഗത്തുനിന്നുള്ള നിരവധി പേര്‍ പ്രദർശനം കാണാനെത്തുന്നു. തിരുവോണനാൾ ഒഴികെ ഈ മാസം 15വരെയാണ് പ്രദർശനം.

Intro:മുത്തുച്ചിപ്പികളില്‍ പ്രകൃതിഭംഗിയുടെ വിസ്മയക്കാഴ്ചകളായി വ്യത്യസ്തമായ ചിത്രപ്രദർശനമൊരുങ്ങിയിരിക്കുകയാണ് തൃശ്ശൂര്‍ നഗരത്തിൽ. ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രകാരി ശ്രീജ കളപുരക്കലിന്‍െറ ''ലൂമിനസ് 10'' ചിത്ര പ്രദർശനമാണ് കാഴ്ചക്കാർക്ക് വിസ്മയമാകുന്നത്.

Body:പ്രകൃതിയുടെ വിവിധ ഭാവങ്ങൾ അനുയോജ്യമായ നിറങ്ങളില്‍ ചിപ്പികളില്‍ പകര്‍ത്തി കാഴ്​ചക്കാരെ ആകർഷിക്കുന്ന തരത്തിലാണ് ചിതകാരിയും തൃശൂർ സ്വദേശിയുമായ ശ്രീജ കളപ്പുരക്കൽ തന്റെ ഷെല്‍ ആര്‍ട്ടിൽ ഒരുക്കിയിട്ടുള്ളത്.പ്രകൃതിദത്തമായ മുത്തുച്ചിപ്പികളിൽ നിറംപകർന്നപ്പോൾ പ്രകൃതിഭംഗി കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി മാറുകയായിരുന്നു.ഓംകാരവും കുരിശും ചന്ദ്രക്കലയുമെല്ലാം മതസൗഹാദർത്തിെൻറ ചിഹ്നങ്ങളായി ചിപ്പികളിൽ ഒരുക്കിയിട്ടുണ്ട്.നൂറുകണക്കിന് കുഞ്ഞു ചിപ്പികള്‍ അടുക്കിവെച്ച് ഒരുക്കിയ വടക്കുംനാഥ ക്ഷേത്രത്തിെൻറ ശ്രീമൂലസ്​ഥാനം പ്രദര്‍ശനത്തിലെ മുഖ്യ ആകർഷകമാണ്​. 45 സെൻറീമീറ്റർ വലുപ്പമുള്ള ചിപ്പി വരെ പ്രദര്‍ശനത്തിലുണ്ട്. ചിപ്പിയിൽ ആക്രിലിക് പെയിൻറിലാണ് ശ്രീജ തന്റെ കരവിരുത്​ തെളിയിച്ചിരിക്കുന്നത്.150ഷെല്‍ ആര്‍ട്ടുകളാണ് പ്രദര്‍ശനത്തിലുള്ളത്. മൂന്നുവർഷത്തെ ശ്രമഫലമായാണ് രചനകൾ പൂർത്തിയാക്കിയതെന്ന്​ ശ്രീജ പറയുന്നു.

ബെെറ്റ് ശ്രീജ കളപ്പുരക്കല്‍
(ചിത്രകാരി)

Conclusion:മുൻപ്‌ ലൂമിനസിെൻറ ഒമ്പത്​ ചിത്രപ്രദർശനങ്ങൾ ശ്രീജ ഒരുക്കിയിരുന്നു. ഇതിൽ തുവൽചിത്രങ്ങൾക്കും കല്ലിൽ വരച്ച ചിത്രങ്ങൾക്കും ദേശീയ– അന്തർദേശീയ പുരസ്​കാരങ്ങളും ശ്രീജ അർഹയായി.സംഗീത സംവിധായകൻ വിദ്യാധരൻമാസ്​റ്റർ, വന്യജീവി ഫോട്ടോഗ്രാഫർ സീമ സുരേഷ് തുടങ്ങി കലാ സാംസ്കാരിക രംഗത്തുനിന്നുള്ള നിരവധി പേര്‍ പ്രദർശനം കാണാനെതിക്കഴിഞ്ഞു.തിരുവോണനാൾ ഒഴികെ ഈ മാസം15വരെയാണ് പ്രദർശനം.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.