ETV Bharat / state

അപ്പോളോ ടയേഴ്‌സ് തുറന്നുപ്രവര്‍ത്തിച്ചു; കലക്‌ടര്‍ ഇടപെട്ട് അടച്ചുപൂട്ടി

400 ഓളം ജീവനക്കാരാണ് ജനതാ കര്‍ഫ്യൂ ദിനമായ ഞായറാഴ്‌ച കൊടകരയിലെ അപ്പോളോ ടയേഴ്‌സ് കമ്പനിയിൽ പ്രവേശിച്ചത്

appolo tyres company  janatha curfew day  കൊവിഡ് 19  അപ്പോളോ ടയേഴ്‌സ്  ജില്ലാ കലക്‌ടർ എസ്.ഷാനവാസ്  കൊടകര അപ്പോളോ
അപ്പോളോ ടയേഴ്‌സ് കമ്പനി തുറന്നുപ്രവര്‍ത്തിച്ചു; കലക്‌ടര്‍ ഇടപെട്ട് അടച്ചുപൂട്ടി
author img

By

Published : Mar 22, 2020, 5:29 PM IST

Updated : Mar 22, 2020, 6:05 PM IST

തൃശൂര്‍: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ജനതാ കർഫ്യൂ നിലനിൽക്കെ തുറന്നുപ്രവർത്തിച്ച കൊടകരയിലെ അപ്പോളോ ടയേഴ്‌സ് ജില്ലാ കലക്‌ടർ എസ്.ഷാനവാസ് ഇടപെട്ട് അടച്ചുപൂട്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം മുഴുവൻ സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിവച്ച സാഹചര്യത്തിലാണ് സ്വകാര്യ കമ്പനിയുടെ നിരുത്തരവാദപരമായ സമീപനം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് തങ്ങളെ ജോലിക്ക് നിയോഗിച്ചതെന്ന് ജീവനക്കാർ കലക്‌ടറോട് പരാതിപ്പെട്ടു.

അപ്പോളോ ടയേഴ്‌സ് തുറന്നുപ്രവര്‍ത്തിച്ചു; കലക്‌ടര്‍ ഇടപെട്ട് അടച്ചുപൂട്ടി

400ഓളം ജീവനക്കാരാണ് ജനതാ കര്‍ഫ്യൂ ദിനമായ ഞായറാഴ്‌ച കമ്പനിയിൽ പ്രവേശിച്ചത്. രാജ്യമെങ്ങും രോഗപ്രതിരോധ നടപടികൾ സജീവമായി തുടരുമ്പോഴും ജീവനക്കാർക്ക് മാസ്‌കോ സാനിറ്റൈസറോ നൽകിയില്ലെന്നും ജീവനക്കാർ കലക്‌ടറോട്‌ പരാതി ഉന്നയിച്ചു. കമ്പനി തുറന്നുപ്രവർത്തിച്ചതിന്‍റെ കാരണം കാണിച്ച് മാനേജ്മെന്‍റിനോട് വിശദീകരണം നൽകാൻ കലക്‌ടര്‍ ആവശ്യപ്പെട്ടു. അതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.

Last Updated : Mar 22, 2020, 6:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.