തൃശൂർ: അന്തിക്കാട് ആദർശ് വധക്കേസിലെ പ്രതിയായിരുന്ന നിതിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ ഗോവയിൽ അറസ്റ്റിൽ. കിഴക്കുംമുറി കെ.എസ് സ്മിത്, ടി.ബി വിജിൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. ഗോവ അരംമ്പോൾ ബീച്ചിൽ ഒളിവിലായിരുന്നു ഇവർ. ഇരുവരേയും ബുധനാഴ്ച തൃശൂരില്‍ എത്തിക്കും. ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന മറ്റു പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആദർശ് വധക്കേസിൽ ഒരു മാസം മുമ്പാണ് നിതില്‍ ജാമ്യത്തിലിറങ്ങിയത്. അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുമ്പോൾ നിതില്‍ സഞ്ചരിച്ച കാറിലേക്ക് അക്രമി സംഘം മറ്റൊരു കാർ ഇടിച്ച് നിർത്തിയ ശേഷം കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു വെട്ടികൊലപ്പെടുത്തുകയായിരുന്നു.
അന്തിക്കാട് നിതില്‍ വധക്കേസിലെ രണ്ട് പ്രതികൾ ഗോവയിൽ അറസ്റ്റിൽ - ANTHIKKAD MURDER
ഗോവ അരംമ്പോൾ ബീച്ചിൽ ഒളിവിലായിരുന്നു ഇവർ. ഇരുവരേയും ബുധനാഴ്ച തൃശൂരില്‍ എത്തിക്കും