ETV Bharat / state

ദീപ നിശാന്തിനെതിരെ പരാതിയുമായി അനില്‍ അക്കര എംഎല്‍എ

രമ്യ ഹരിദാസിനെ അവഹേളിച്ച ദീപ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമനുസരിച്ച് കേസെടുക്കണമെന്ന് അനിൽ അക്കര എംഎല്‍എ. ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് പരാതി നല്‍കി.

ദീപ നിശാന്തിനെതിരെ കേസെടുക്കണമെന്ന് അനില്‍ അക്കര
author img

By

Published : Mar 27, 2019, 10:29 AM IST

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അവഹേളിച്ച ദീപ നിശാന്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കര എംഎല്‍എ. ജനപ്രാതിനിധ്യ നിയമനുസരിച്ച് ദീപ നിശാന്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

രമ്യാ ഹരിദാസ് വിജയിച്ചാൽ കേരളത്തിൽ നിന്ന് ലോക്സഭയിലെത്തുന്ന ആദ്യ ദളിത് വനിതാ എം പി ആകുമെന്ന അനിൽ അക്കരയുടെയും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെയും പ്രചാരണത്തിനെ വിമർശിച്ചുകൊണ്ട് ദീപ നിഷാന്ത് ഫേസ്‌ബുക്ക് പോസ്റ്റിടുകയായിരുന്നു.

'സ്ഥാനാർഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്. ഐഡിയ സ്റ്റാർ സിങ്ങർ തെരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്നും ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടതെന്നുമായിരുന്നു ദീപ നിശാന്തിന്‍റെ പരാമര്‍ശം. 1971ൽ അടൂരിൽ നിന്നും ജയിച്ച ആദ്യ വനിതാ എംപി സിപിഐയുടെ ഭാർഗവി തങ്കപ്പനാണെന്നും ദീപ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

പിന്നീട് ദീപയുടെ പേര് പരാമർശിക്കാതെ മറുപടിയെന്നോണം രമ്യാ ഹരിദാസും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നു. "ആശയപരമായ യുദ്ധത്തിൽ തന്‍റെ കയ്യിലുള്ള ആയുധമാണ് പാട്ടെന്നും, ദളിത് ആയതുകൊണ്ട് അരി വാങ്ങാൻ കാശില്ലാതിരുന്ന കാലത്ത് സൗജന്യമായാണ് താൻ പാട്ടു പഠിച്ചതെന്നും" രമ്യ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

anil akkara  ദീപ നിശാന്ത്  അനില്‍ അക്കര  ആലത്തൂര്‍  ലോക്സഭാ തെരഞ്ഞെടുപ്പ്  രമ്യ ഹരിദാസ്  യുഡിഎഫ്  എല്‍ഡിഎഫ്
അനില്‍ അക്കര നല്‍കിയ പരാതി

എതിർ സ്ഥാനാർഥിക്ക് കൂടുതൽ വോട്ട് ലഭ്യമാകുന്നതിനു വേണ്ടി രമ്യ ഹരിദാസിനെ അവഹേളിച്ച ദീപ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് നൽകിയ പരാതിയിൽ അനിൽ അക്കര ആവശ്യപ്പെടുന്നത്.

Intro:Body:

രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അവഹേളിച്ച ദീപ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കര.ജന പ്രാതിനിധ്യ നിയമനുസരിച്ചു ദീപ നിശാന്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മീഷന് അനിൽ അക്കര പരാതിനൽകി.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് വിജയിച്ചാൽ ലോക്സഭയിലെത്തുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ദളിത് വനിതാ എം.പി ആകുമെന്ന അനിൽ അക്കര എം.എൽ.എയുടെയും യൂത്ത് കോണ്ഗ്രസ്സ് പ്രവർത്തകരുടെയും പ്രചാരത്തിനെ വിമർശിച്ചുകൊണ്ട് ദീപ നിഷാന്ത് ഫേസ്‌ബുക്ക് പോസ്റ്റിടുകയായിരുന്നു.

"സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പല കമ്മിറ്റി തെരെഞ്ഞെടുപ്പോ അല്ല സ്ഥാനാർത്ഥി പാടുന്നതും നന്നായി ഡാൻസ് കളിക്കുന്നതും ഏത് മത വിശ്വാസിയാണെന്നതുമല്ല കണക്കിലേക്കേണ്ടതെന്നും 1971ൽ അടൂരിൽ നിന്നും ജയിച്ച ആദ്യ വനിതാ എം.പി സി.പി.ഐ യുടെ ഭാർഗവി തങ്കപ്പനാണെന്നും" ദീപ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

പിന്നീട് ദീപയുടെ പേര് പരാമർശിക്കാതെ മറുപടിയെന്നണം രമ്യാ ഹരിദാസും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നു. "ആശയപരമായ യുദ്ധത്തിൽ തന്റെ കയ്യിലുള്ള ആയുധമാണ് പാട്ടെന്നും,ദളിത് ആയതുകൊണ്ടും അരി വാങ്ങാൻ കാശില്ലാതിരുന്ന കാലത്ത് സൗജന്യമായാണ് താൻ പാട്ടു പഠിച്ചതെന്നും"  രമ്യ ഫേവസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

എതിർ സ്ഥാനാർഥിക്ക് കൂടുതൽ വോട്ട് ലഭ്യമാകുന്നതിനു വേണ്ടി രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അവഹേളിച്ച ദീപ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആയ ടീക്കാറാം മീണയ്ക്ക് നൽകിയ പരാതിയിൽ അനിൽ അക്കര ആവശ്യപ്പെടുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.