തൃശൂർ: കോടതികളില്‍ ദിനം തോറും കേസുകള്‍ വര്‍ധിച്ച് വരുകയാണെന്നും ഇത് സുപ്രധാന കേസുകളില്‍ കാലതാമസം വരുത്തുന്നുണ്ടെന്നും കേരള ഹൈക്കോടതി ജസ്റ്റിസ് എ എം ഷഫീഖ്. ബിസിനസ് തര്‍ക്കങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങിയ പറഞ്ഞ് തീര്‍ക്കാവുന്ന കേസുകള്‍ കോടതിക്ക് പുറത്ത് അഭിഭാഷകര്‍ മുന്‍കൈ എടുത്ത് അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് എ എം ഷഫീഖ് വ്യക്തമാക്കി. ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്‍ ഹാളിന് അഡ്വ. സി ആര്‍ സി മേനോന്റെ പേര് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബപ്രശ്നങ്ങള്‍ കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് എഎം ഷഫീഖ് - കോടതിയ്ക്ക് പുറത്ത് ഒത്ത് തീര്‍പ്പുകള്‍ക്ക്
കോടതികളുടെ വികസനത്തിനായി ജുഡിഷ്യറി മാത്രമായി മിനിസ്റ്ററി സംവിധാനം വേണം
തൃശൂർ: കോടതികളില്‍ ദിനം തോറും കേസുകള്‍ വര്‍ധിച്ച് വരുകയാണെന്നും ഇത് സുപ്രധാന കേസുകളില്‍ കാലതാമസം വരുത്തുന്നുണ്ടെന്നും കേരള ഹൈക്കോടതി ജസ്റ്റിസ് എ എം ഷഫീഖ്. ബിസിനസ് തര്‍ക്കങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങിയ പറഞ്ഞ് തീര്‍ക്കാവുന്ന കേസുകള്‍ കോടതിക്ക് പുറത്ത് അഭിഭാഷകര്‍ മുന്‍കൈ എടുത്ത് അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് എ എം ഷഫീഖ് വ്യക്തമാക്കി. ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്‍ ഹാളിന് അഡ്വ. സി ആര്‍ സി മേനോന്റെ പേര് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Body:
ഇരിങ്ങാലക്കുട : കോടതികളില്‍ ദിനം തോറും കേസുകള്‍ വര്‍ദ്ധിച്ച് വരുകയാണെന്നും ഇത് സുപ്രധാന കേസുകളില്‍ കാലതാമസം വരുത്തുന്നുണ്ടെന്നും ബിസിനസ്സ് തര്‍ക്കങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങിയ പറഞ്ഞ് തീര്‍ക്കാവുന്ന കേസുകള്‍ കോടതിയ്ക്ക് പുറത്ത് അഭിഭാഷകര്‍ മുന്‍കൈ എടുത്ത് അവസാനിപ്പിക്കുവാന്‍ ശ്രമിക്കണമെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് എ എം ഷഫീക്ക് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്‍ ഹാളിന് യശശ്വരിരനായ അഡ്വ. സി ആര്‍ സി മേനോന്റെ പേര് നല്‍കി സംസാരിക്കുകയായിരുന്നു അദേഹം. കോടതികളുടെ വികസനത്തിനായി ജൂഡിഷ്യറിയ്ക്ക് മാത്രമായി മിനിസ്റ്ററി സംവിധാനവും ഫണ്ടിംങ്ങും വേണമെന്നും അദേഹം കൂട്ടിചേര്‍ത്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി ആര്‍ രമേശന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ ജില്ലാ ജഡ്ജ് സോഫിതോമസ്സ് യശശ്വരിരായ നാല് അഭിഭാഷകരുടെ ഛായചിത്രങ്ങള്‍ പ്രകാശനം ചെയ്തു.അഡി. ഡിസ്ട്രിക് ജഡ്ജ് കെ എസ് രാജീവ്, ഗവ.പ്ലീഡര്‍ പി ജെ ജോബി,എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സെക്രട്ടറി ലിസന്‍ വി പി സ്വാഗതവും ജോ.സെക്രട്ടറി അഡ്വ. സോമസുന്ദരന്‍ നന്ദിയും പറഞ്ഞു.
Conclusion: