ETV Bharat / state

പൊലീസ് അക്കാദമി ജീവനക്കാരനായ പോക്‌സോ കേസ് പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കുന്നംകുളം കാട്ടകാമ്പാൽ സ്വദേശി ഷാജുവിനെയാണ് തൃശൂർ അതിവേഗ പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്

author img

By

Published : Oct 27, 2022, 1:20 PM IST

POCSO case Thrissur  POCSO case  Accused in POCSO case police academy employee  police academy employee Punished  പൊലീസ് അക്കാദമി  പോക്‌സോ കേസ് പ്രതി  പോക്‌സോ കേസ്  പോക്‌സോ  തൃശൂർ അതിവേഗ പോക്സോ സ്പെഷ്യൽ കോടതി
പൊലീസ് അക്കാദമി ജീവനക്കാരനായ പോക്‌സോ കേസ് പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

തൃശൂര്‍ : പൊലീസ് അക്കാദമിയിലെ ജീവനക്കാരനായ പോക്‌സോ കേസ് പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം കാട്ടകാമ്പാൽ സ്വദേശി ഷാജു(48)വിനെയാണ് തൃശൂർ അതിവേഗ പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.

പിഴ അടച്ചില്ലെങ്കിൽ ശിക്ഷ കാലാവധി ഒരു വർഷം കൂടി അനുഭവിക്കണം. 2019ലാണ് കേസിന് ആസ്‌പദമായ സംഭവം. വിയ്യൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് ഇൻസ്പെക്‌ടർമാരായ പി വി സിന്ധു, ശ്രീജിത്ത് എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ 14 സാക്ഷികളെ വിസ്‌തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി അജയ്‌കുമാർ ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.