ETV Bharat / state

ഓണവില്പനയ്ക്ക് കൊണ്ടുവന്ന വിദേശമദ്യം പിടികൂടി

14 ലിറ്റര്‍ വിദേശമദ്യവുമായി വള്ളിവട്ടം സ്വദേശി കളത്തിപറമ്പില്‍ ദിലീപ് കുമാര്‍ പിടിയില്‍.

ഓണത്തിന് അനധികൃത വില്‍പ്പന നടത്താന്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടി
author img

By

Published : Sep 10, 2019, 6:05 PM IST

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഓണത്തിന് അനധികൃത വില്‍പ്പന നടത്താന്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടി. 14 ലിറ്റര്‍ വിദേശമദ്യവുമായി വള്ളിവട്ടം സ്വദേശി കളത്തിപറമ്പില്‍ ദിലീപ് കുമാറിനെ ഇരിങ്ങാലക്കുട സിഐ പി.ആര്‍. ബിജോയിയും സംഘവും പിടികൂടി.

ഓണത്തിന് അനധികൃത വില്‍പ്പന നടത്താന്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടി

ഇരിങ്ങാലക്കുട ബിവറേജില്‍ നിന്നും മദ്യം വാങ്ങി വരുന്ന വഴി ഇയാളെ പിടികൂടുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ വീടിന് സമീപം മദ്യകച്ചവടം നടത്തുന്നതായി പൊലീസ് പറഞ്ഞു. ഡിവൈഎസ്‌പിക്ക് രഹസ്യസന്ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

Intro:ഓണത്തിന് അനധികൃത വില്‍പ്പന നടത്താന്‍ സൂക്ഷിച്ചിരുന്ന വന്‍തോതില്‍ വിദേശമദ്യം ഇരിങ്ങാലക്കുട പോലീസ് പിടിച്ചു.
Body:
ഇരിങ്ങാലക്കുട : ഓണത്തിന് അനധികൃത വില്‍പ്പന നടത്തുന്നതിനായി വന്‍തോതില്‍ മദ്യം ബിവറേജസ് കോപ്പറേഷന്‍ ഔട്ട് ലൈറ്റില്‍ നിന്നും വാങ്ങി സൂക്ഷിച്ചിരുന്നയാളെ ഇരിങ്ങാലക്കുട സി ഐ ബിജോയ് പി ആറും സംഘവും അറസ്റ്റ് ചെയ്തു. വള്ളിവട്ടം സ്വദേശി കളത്തിപറമ്പില്‍ ദിലീപ് കുമാര്‍ (46) എന്നയാളെയാണ് 14 ലിറ്റര്‍ വിദേശമദ്യം സഹിതം പിടികൂടിയത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ ഇത്തരത്തില്‍ വീട്ടില്‍ മദ്യകച്ചവടം നടത്തുന്നു. വീടിന്റെ പുറക് വശത്തുള്ള ഒഴിഞ്ഞ പറമ്പിലെ കുറ്റികാടുകളിലാണ് ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നത്. ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു. ഇരിങ്ങാലക്കുട ബിവറേജില്‍ നിന്നും മദ്യം വാങ്ങി വരുന്ന വഴിയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശേധനയില്‍ കൂടുതല്‍ മദ്യം കണ്ടെത്തുകയായിരുന്നു. പെഗ് അളവിലും ഇയാള്‍ മദ്യം വിതരണം നടത്താറുണ്ടായിരുന്നതായി പറയുന്നു. സമീപത്ത് ബിവറേജുകള്‍ ഇല്ലാത്തത് ഇയാള്‍ക്ക് വില്‍പ്പന നടത്തുവാന്‍ സഹായകരമായി. ഇരട്ടിയിലധികം വിലയ്ക്കാണ് ഇയാള്‍ മദ്യം വിതരണം നടത്തിയിരുന്നത്. പ്രേത്യേക അന്വേഷണസംഘത്തില്‍ അനൂപ് ലാലന്‍, വൈശാഖ് മംഗലത്ത്, ജോബി ജോസഫ്, ജോസഫ് കെ ടി, അപര്‍ണാ ലവകുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.