ETV Bharat / state

സംസ്ഥാനത്തെ മൃഗശാലകളിൽ നിയന്ത്രണം തുടരും

ന്യൂയോർക്കിലെ മൃഗശാലയിൽ മനുഷ്യനിൽ നിന്നും മൃഗങ്ങളിലേക്ക് വൈറസ് ബാധയുണ്ടായ സാഹചര്യത്തിൽ ലോക്‌ഡൗണിൽ അയവു വന്നാലും സംസ്ഥാനത്തെ മൃഗശാലകളിലും നിയന്ത്രണം തുടരും

നിയന്ത്രണം  മൃഗശാല  സംസ്ഥാനം  മന്ത്രി കെ. രാജു  മന്ത്രിയുടെ അദ്ധ്യക്ഷത
സംസ്ഥാനത്തെ മൃഗശാലകളിൽ നിയന്ത്രണം തുടരും
author img

By

Published : Apr 7, 2020, 4:37 PM IST

തിരുവനന്തപുരം: ലോക്‌ഡൗണിൽ അയവു വന്നാലും സംസ്ഥാനത്തെ മൃഗശാലകളിൽ നിയന്ത്രണം തുടരുമെന്ന് മന്ത്രി കെ.രാജു. ന്യൂയോർക്കിലെ മൃഗശാലയിൽ മനുഷ്യനിൽ നിന്നും മൃഗങ്ങളിലേക്ക് വൈറസ് ബാധയുണ്ടായ സാഹചര്യത്തിലാണ് തീരുമാനം. തൃശൂർ, തിരുവനന്തപുരം മൃഗശാലകളിലെ സാഹചര്യം വിലയിരുത്താൻ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.

സംസ്ഥാനത്തെ മൃഗശാലകളിൽ നിയന്ത്രണം തുടരും

ഇതിൻ്റെ അടിസ്ഥാനത്തിൽ മൃഗശാലകളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നിർദേശം നൽകി. സോഡിയം ഹൈപോ ക്ലോറേറ്റ് ലായനി ഉപയോഗിച്ച് രണ്ട് ദിവസം കൂടുമ്പോൾ കൂടുകളും പരിസരവും അണുവിമുക്തമാക്കും. രോഗം പകരാൻ കൂടുതൽ സാധ്യതയുള്ള കുരങ്ങ്, മാർജാര വിഭാഗം ജീവികൾക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. അത്യാവശ്യ ഘട്ടങ്ങളിൽ വനം വകുപ്പിൻ്റെ ഡോക്‌ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി കെ. രാജു പറഞ്ഞു. മൃഗങ്ങൾക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തുന്നതിന് തിരുവനന്തപുരം പാലോടുള്ള ലാബ് ഉപയോഗപ്പെടുത്താൻ ഉത്തരവിറക്കും. സംസ്ഥാനത്തെ മൃഗശാലകളിൽ മൃഗങ്ങൾക്ക് ഇതുവരെ കൊവിഡ് ലക്ഷണങ്ങളില്ലെന്നും അവലോകന യോഗത്തിനു ശേഷം മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.