തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക രോഗബാധ. പൂന്തുറ സ്വദേശിക്കും ശാസ്തമംഗലം സ്വദേശിനിക്കുമാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വൈറോളജി ലാബിലും, കോയമ്പത്തൂര്‍ ലാബിലും നടത്തിയ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്.
- ആദ്യദിനത്തിൽ 15 സാമ്പിളുകൾ
തിങ്കളാഴ്ച മുതൽ മെഡിക്കല്‍ കോളജില്‍ സിക വൈറസ് പരിശോധന ആരംഭിച്ചിരുന്നു. 15 സാമ്പിളുകളാണ് ആദ്യദിനം പരിശോധിച്ചത്. ഇതില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബാക്കി 13 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.
- വൈറസ് ബാധ 21 പേർക്ക്
ഇതുവരെ സംസ്ഥാനത്ത് 21 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസറോട് രോഗബാധ കണ്ടെത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യമന്ത്രി വീണജോര്‍ജ്ജ് നിര്‍ദേശം നല്‍കി. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ തന്നെ സ്വന്തം വീടും പരിസരവും എല്ലാവരും വൃത്തിയായി സൂക്ഷിക്കണം.
- ഇന്ന് കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും
പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എല്ലാവരും ചികിത്സ തേടേണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. വൈറസിനെ നേരിടാന്‍ കേന്ദ്ര സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Also read: സിക വൈറസ്; കേരളം ഇന്ന് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നൽകും