തിരുവനന്തപുരം: നിയമനനിരോധത്തിനെതിരെ യുവമോർച്ചയുടെ ലോങ്ങ് മാർച്ചിന് കാരക്കോണത്ത് തുടക്കമായി. ജോലി ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യചെയ്ത കാരക്കോണം തട്ടിട്ടാമ്പലം സ്വദേശി അനുവിന്‍റെ വീട്ടിൽനിന്ന് ആരംഭിച്ച മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി സുധീർ ഉദ്ഘാടനം ചെയ്തു. അനുവിന്‍റെ അമ്മ പകർന്നു നൽകിയ ദീപ ജ്വാല ജാഥാക്യാപ്റ്റൻ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്‍റ് ആർ സജിത്ത് അധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ഇഞ്ചിവിള അനിൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് 15ന് മാർച്ച് തലസ്ഥാനനഗരിയിൽ എത്തും.
യുവമോർച്ചയുടെ ലോങ്ങ് മാർച്ചിന് കാരക്കോണത്ത് തുടക്കമായി
ജോലി ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യചെയ്ത കാരക്കോണം തട്ടിട്ടാമ്പലം സ്വദേശി അനുവിന്‍റെ വീട്ടിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്