തിരുവനന്തപുരം: ഗുജറാത്ത് കലാപം പ്രമേയാക്കി ബിബിസി തയാറാക്കിയ ഇന്ത്യ - ദി മോഡി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്‍ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടയുമെന്ന് യുവമോര്‍ച്ച. രാജ്യത്തേയും പ്രധാനമന്ത്രിയേയും അപമാനിക്കുന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്‌തവമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ അഖണ്ഡതയ്‌ക്കെതിരായി നടക്കുന്ന ബോധപൂര്‍വമായ നീക്കത്തിന്‍റെ ഭാഗമാണെന്നും യുവമോർച്ച അഭിപ്രായപ്പെട്ടു.
also read: ബിബിസി ഡോക്യുമെന്‍ററി: സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കാന്‍ യുവജന സംഘടനകള്‍
കാമ്പസുകളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ നീക്കം രാജ്യദ്രോഹപരമാണ്. ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും. ഡോക്യുമെന്‍ററി പ്രദര്‍ശനത്തിലൂടെ സംസ്ഥാനത്തിന്‍റെ മത സൗഹാര്‍ദവും ക്രമസമാധാനവും തകര്‍ന്നാല്‍ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പ്രഫുല്‍ കൃഷ്‌ണന്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
also read: 'രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കരുത്'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ബിജെപി