തിരുവനന്തപുരം: ശ്രീകാര്യം ഐസിഐസിഐ ബാങ്കിന് പുറക് വശത്തായി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 40 വയസ് തോന്നിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും മുറിപ്പാടുകളുണ്ട്.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.