ETV Bharat / state

തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം - തിരുവനന്തപുരം കാർ അപകടം

Youth Died In Car Accident : സുഹൃത്തിന്‍റെ വിവാഹാഘോഷം കഴിഞ്ഞ് മടങ്ങവേ കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

Young Man Died In Car Accident  കാർ അപകടം  യുവാവിന് ദാരുണാന്ത്യം  Accident At Thiruvananthapuram
Young Man Died In Car Accident
author img

By ETV Bharat Kerala Team

Published : Jan 17, 2024, 11:50 AM IST

തിരുവനന്തപുരം : സുഹൃത്തിന്‍റെ കല്യാണാഘോഷം കഴിഞ്ഞ് മടങ്ങവെ യുവാവ് വാഹനാപകടത്തില്‍ മരിച്ചു (Youth died in car accident). വലിയതുറ പ്രിയദര്‍ശിനി നഗര്‍ സ്വദേശി ജിജി തോമസ് (27) അണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 യോടെയായിരുന്നു സംഭവം. മുട്ടത്തറ എഞ്ചിനീയറിംഗ് കോളജിന്‍റെ മതിലിലേക്ക് ജിജി സഞ്ചരിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു.

സുഹൃത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം തെറ്റി കോളജിന്‍റെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടം നടന്നയുടന്‍ പൊലീസ് എത്തി ജിജിയെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. ജിജി ഒറ്റയ്ക്കായിരുന്നു കാറിലുണ്ടായിരുന്നത്. വാഹനത്തിന്‍റെ മുന്‍ഭാഗം പുര്‍ണമായി തകര്‍ന്നിട്ടുണ്ട്.

അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു : മലപ്പുറം വളാഞ്ചേരി വട്ടപ്പാറ മേലെ വളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്‌ച (16.01.2021) രാവിലെ 7 മണിയോടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ശബരിമലയിൽ നിന്നും താമരശ്ശേരിയിലേക്ക്‌ പോവുകയായിരുന്നു ബസ്. 30 ശബരിമല തീർത്ഥാടകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

ജനുവരി എട്ടിന്‌ മുണ്ടക്കയത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിച്ചു. മധുര സ്വദേശി രാമകൃഷ്‌ണനാണ് മരിച്ചത്. മുണ്ടക്കയത്തെ കോരുത്തോട്ടിലായിരുന്നു അപകടം. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും ശബരിമലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.

Also Read: കാസര്‍കോട് ആംബുലന്‍സും സ്‌കൂള്‍ വാനും കൂട്ടിയിടിച്ചു; രോഗി മരിച്ചു

മുണ്ടക്കയം കോരുത്തോട് റോഡിലെ ഇറക്കത്തില്‍വച്ച് വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. 25 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മിനി ബസിന്‍റെ ഡ്രൈവറാണ് മരിച്ച രാമകൃഷ്‌ണന്‍. അപകടത്തില്‍ പരിക്കേറ്റ രാമകൃഷ്‌ണനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.