തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. രാജധാനി എക്‌സ്‌പ്രസ്, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകൾ തടഞ്ഞുകൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
ട്രെയിനിന്‍റെ മുകളിൽ കയറിയും ട്രാക്കിൽ കിടന്നുമായിരുന്നു പ്രതിഷേധം. പൊലീസ് ഇടപെട്ട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ തയാറായില്ല. തുടർന്ന് നേതാക്കളെ കേരള പൊലീസും ആർ.പി.എഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്‌ത് നീക്കി.
ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, റിജിൽ മാക്കുറ്റി തുടങ്ങിയ നേതാക്കളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.