ETV Bharat / state

ചട്ടവിരുദ്ധമായി പാർട്ടി പരിപാടികളിൽ പങ്കെടുത്ത് ചിന്ത ജെറോം; ലോകായുക്തയിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് - youth congress

ജുഡീഷ്യൽ പദവിയിലിരിക്കുന്നവർ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കരുതെന്ന നിർദേശങ്ങൾ പാലിക്കാതെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ ചിന്ത ജെറോം പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത മുൻപാകെ യൂത്ത് കോൺഗ്രസ് പരാതി നൽകിയത്

complaint against Chintha Jerome in Lokayukta  ചിന്താ ജെറോം  Chintha Jerome  Youth Commission chairperson Chintha Jerome  യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം  യുവജന കമ്മീഷൻ അധ്യക്ഷ  Youth Commission chairperson  Lokayukta  Chintha Jerome participated in CPM and DYFI events  Chintha Jerome latest news  political news  youth congress
ചട്ടവിരുദ്ധമായി പാർട്ടി പരിപാടികളിൽ പങ്കെടുത്ത് ചിന്താ ജെറോം; ലോകായുക്തയിൽ പരാതിയുമായി യൂത്ത് കോൺഗ്രസ്
author img

By

Published : Jan 8, 2023, 4:29 PM IST

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ അയോഗ്യമാക്കാൻ ആവശ്യപ്പെട്ട് ലോകായുക്തയിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ ചിന്ത ജെറോം പങ്കെടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയാൽ പരാതി നൽകിയത്.

ജുഡീഷ്യൽ പദവി വഹിക്കുന്ന ആളുകൾ പാർട്ടി പരിപാടികളിൽ നിന്ന് പങ്കെടുക്കരുത് എന്ന് നിർദേശമുണ്ട്. യുവജന കമ്മീഷൻ പദവി അർദ്ധ ജുഡീഷ്യൽ പദവി ആണെന്നും ഇതിന്‍റെ ചുമതല വഹിക്കുന്ന വ്യക്തി രാഷ്ട്രീയ പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

പുതുശ്ശേരി കടയ്ക്കലിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് എന്ന രാഷ്ട്രീയ പരിപാടിയിൽ ചിന്ത പങ്കെടുത്തിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ചിന്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നാണ് പരാതിക്കാരന്‍റെ ആരോപണം. തിങ്കളാഴ്‌ചത്തെ പ്രാരംഭ വാദത്തിനു ശേഷമേ ഹർജി ലോകായുക്ത ഫയലിൽ സ്വീകരിക്കുകയുള്ളൂ.

നേരത്തെ ശമ്പള കുടിശിക വിവാദം നേരിടുന്ന ചിന്ത ജെറോമിന് മേലിൽ പുതിയ ആരോപണം കൂടി വരുന്നത് സമ്മർദം ഇരട്ടിയാക്കുന്നതാണ്. കഴിഞ്ഞ ദിവസം ധനവകുപ്പ് ചിന്ത ജെറോമിന് ശമ്പള കുടിശിക ഇനത്തിൽ 5.5 ലക്ഷം രൂപ കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ പേരിൽ വിവിധ പ്രതിഷേധങ്ങളും വിവാദങ്ങളും ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരാതി.

ALSO READ: ചിന്ത ജെറോമിന്‍റെ ശമ്പളം ഒരു ലക്ഷമാക്കി: മുൻകാല പ്രാബല്യത്തോടെ കുടിശികയും നല്‍കും

എന്നാൽ സംഭവത്തെക്കുറിച്ച് ചിന്ത ജെറോം ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നീക്കം ചെയ്‌തിട്ടുമില്ല. 2016 ൽ ആദ്യ പിണറായി സർക്കാർ മുതലാണ് ചിന്ത ജെറോം യുവജന കമ്മീഷൻ അധ്യക്ഷയായി ചുമതലയേൽക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.