ETV Bharat / state

'മുൻ എസ്എഫ്ഐ നേതാവിന് വ്യാജ ജനന സർട്ടിഫിക്കറ്റ്' ; ആനാവൂര്‍ നാഗപ്പനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ

മുൻ എസ്എഫ്ഐ നേതാവിന് വ്യാജ ജനന സർട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ ആനാവൂര്‍ നാഗപ്പന്‍ സഹായിച്ചുവെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് പരാതി നല്‍കിയത്

complaint against anavoor nagappan  youth congress complaint against anavoor nagappan  മുൻ എസ്എഫ്ഐ നേതാവിന് വ്യാജ ജനന സർട്ടിഫിക്കറ്റ്  ആനാവൂര്‍ നാഗപ്പനെതിരെ പരാതി  യൂത്ത് കോണ്‍ഗ്രസ്  എസ്എഫ്ഐ
ആനാവൂര്‍ നാഗപ്പനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
author img

By

Published : Dec 24, 2022, 11:01 PM IST

തിരുവനന്തപുരം : സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. എസ്എഫ്ഐ മുൻ ജില്ല സെക്രട്ടറി ജെജെ അഭിജിത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ സഹായിച്ചുവെന്ന് ആരോപിച്ചാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നേമം ഷജീറാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്.

ALSO READ| 'നേതാവാകാന്‍ പ്രായം കുറച്ചുപറയാന്‍ നിര്‍ദേശിച്ചു'; ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി എസ്എഫ്‌ഐ മുന്‍ നേതാവിന്‍റെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം ജില്ലയിൽ ഡിവൈഎഫ്ഐ നേതാവ് പ്രജിത് സാജ് കൃഷ്‌ണയുടെ നേതൃത്വത്തിൽ പട്ടികജാതി വികസന ഫണ്ട് തട്ടിപ്പടക്കം നടത്തിയത് വ്യാജ സർട്ടിഫിക്കറ്റും രേഖയും ഉപയോഗിച്ചാണ്. ഇരുവർക്കുമെതിരെ ക്രിമിനൽ കേസ് എടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.

ഇന്ന് രാവിലെയാണ് സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെതിരായി എസ്എഫ്ഐ മുൻ ജില്ല സെക്രട്ടറി ജെജെ അഭിജിത്തിന്‍റെ ശബ്‌ദസന്ദേശം പുറത്തുവന്നത്. എന്നാൽ, ആനാവൂർ നാഗപ്പൻ ആരോപണം നിഷേധിച്ചു. അഭിജിത്ത് മറ്റൊരു സുഹൃത്തുമായി സംസാരിക്കുന്നതാണ് പുറത്തുവന്ന ഓഡിയോ. പാര്‍ട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഈ ഫോണ്‍സംഭാഷണം പ്രവര്‍ത്തകര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് സൂചന. ആരുമായാണ് സംസാരിക്കുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല.

complaint against anavoor nagappan  youth congress complaint against anavoor nagappan  മുൻ എസ്എഫ്ഐ നേതാവിന് വ്യാജ ജനന സർട്ടിഫിക്കറ്റ്  ആനാവൂര്‍ നാഗപ്പനെതിരെ പരാതി  യൂത്ത് കോണ്‍ഗ്രസ്  എസ്എഫ്ഐ
യൂത്ത് കോണ്‍ഗ്രസ് പൊലീസിന് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം

ഫോണ്‍സംഭാഷണത്തില്‍ നിന്ന് : '26 വരെയേ എസ്എഫ്ഐയിൽ നിൽക്കാൻ പറ്റൂ. ഈ വർഷം എനിക്ക് 30 ആയി. ഞാൻ 1992ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വർഷങ്ങളിലെ എല്ലാം സർട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാൻ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിയാലും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതുകൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാൻ ആരുമില്ലാത്തതിനാൽ മനസുമടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ’

ജില്ലയിലെ സിപിഎമ്മിനുള്ളിലെ പ്രശ്‌നങ്ങളില്‍ സംസ്ഥാന നേതൃത്വം കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജനുവരി എഴ്‌, എട്ട് തിയതികളില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ജില്ല കമ്മറ്റി യോഗം ചേരാനിരിക്കെയാണ് പുതിയ വിവാദം. ലഹരി ഉപയോഗത്തിനും സ്വഭാവ ദൂഷ്യത്തിനും കഴിഞ്ഞ ദിവസം അഭിജിത്തിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ശബ്‌ദരേഖ പുറത്തുവന്നിരിക്കുന്നത്.

ലഹരി വിരുദ്ധ കാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ചതിനാണ് ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയ കമ്മിറ്റി അംഗവുമായ ജെ ജെ അഭിജിത്തിനെതിരെ നടപടിയെടുത്തത്. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചുവെന്നും അഭിജിത്തിനെതിരെ പരാതിയുണ്ട്. പരാതി പരിശോധിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ഇതിനുശേഷമാണ് നടപടിയെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.