ETV Bharat / state

മാവേലിക്കര എംഎൽഎ എം.എസ് അനിൽ കുമാറിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം - മാവേലിക്കര എംഎൽഎക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

സ്‌പീക്കർക്കും തിരുവനന്തപുരം റൂറൽ എസ്‌പിക്കും പരാതി നൽകി എംഎൽഎ

youth congress attack  dyfi youth congress clash  kerala latest news  strike against kerala cm update  എംഎസ് അനിൽകുമാറിന് നേരെ ആക്രമണം  മാവേലിക്കര എംഎൽഎക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം  ഡിവൈഎഫ്ഐ യൂത്ത് കോണ്ഡഗ്രസ് സംഘർഷം
മാവേലിക്കര എംഎൽഎ എം.എസ് അനിൽകുമാറിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം
author img

By

Published : Jun 14, 2022, 7:44 AM IST

തിരുവനന്തപുരം : മാവേലിക്കര എംഎൽഎയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ എം.എസ് അനിൽ കുമാറിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. തിരുവനന്തപുരം കിളിമാനൂരിൽ തിങ്കളാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ആക്രമണത്തിൽ എംഎൽഎയുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചു.

മാവേലിക്കര എംഎൽഎ എം.എസ് അനിൽകുമാറിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

മുപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി എംഎൽഎയുടെ കാറിനുനേരെ പാഞ്ഞടുക്കുകയായിരുന്നു. എൽഡിഎഫ് എംഎൽഎ ആണെന്ന് മനസിലാക്കിയ പ്രവർത്തകർ കാറിന്‍റെ പിന്നിലെ ഇൻഡിക്കേറ്ററും ഗ്ലാസും അടിച്ചുതകർത്തു. സംഭവത്തിൽ സ്‌പീക്കർക്കും തിരുവനന്തപുരം റൂറൽ എസ്‌പിക്കും എംഎൽഎ പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.