തിരുവനന്തപുരം: കിള്ളിപ്പാലത്ത് 19 കാരനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കരിമഠം സ്വദേശി അർഷദാണ് (19) കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ അര്‍ഷദിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതക കാരണം കണ്ടെത്താനായിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്നതോ വ്യക്തമല്ല. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. കരിമഠം കോളനി പ്രദേശത്തും പൊലീസ് അന്വേഷണം തുടരുകയാണ്.