തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരണപ്പെട്ട യുവാവിന്‍റെ ശരീരം പോസ്റ്റ്‌മാർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുനൽകിയതില്‍ ദുരൂഹത. ഇതോടെ പൊലീസെത്തി കബറടക്കം തടഞ്ഞു. നെയ്യാറ്റിൻകര പൂവാർ ഇ.എം.എസ് കോളനിയിൽ ഇഖ്ബാലിനെ (44) കഴിഞ്ഞ ഓഗസ്റ്റ് 29ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇതേടെ ഇയാളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. 60ശതമാനം പൊള്ളലേറ്റത്തിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ശനിയാഴ്ച വീണ്ടും നെയ്യാറ്റിൻകര ജറൽ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സക്കായി മാറ്റിയിരുന്നു. വ്യാഴാഴ്ച (ഇന്ന്) രാവിലെ മരിച്ചു.
തുടർന്ന് മൃതശരീരം ബന്ധുക്കൾക്ക് നൽകി. കബറടക്കത്തിന് ഒരുങ്ങുന്നതിനിടയിൽ പൂവാർ പൊലീസ് എത്തി കബടക്കം തടയുകയായിരുന്നു.
Also Read: ശൗചാലയത്തില്‍ 13 മീറ്റർ നീളമുള്ള രാജവെമ്പാല, പിടികൂടിയത് രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവില്‍
പോസ്റ്റ് മോർട്ടം ചെയ്തില്ലെന്നും ഇതിന് ശേഷം മാത്രമേ സംസ്കാരം നടത്താന്‍ കഴിയു എന്നുമായിരുന്നു പൊലീസിന്‍റെ നിലപാട്. തിരികെ നെയ്യാറ്റിൻകര ആശുപത്രിയിൽ മൃതദേഹം എത്തിച്ചെങ്കിലും പോസ്റ്റുമോർട്ടം ചെയ്യാൻ കഴിയില്ലെന്ന് ആശുപത്രി അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശം.
അതിനിടെ പൊലീസിൽ വിവരം അറിയിക്കാതെ മൃതദേഹം വിട്ടയച്ചത് ആശുപത്രി അധികാരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തില്‍ ദുരൂഹത ഉള്ളതുകൊണ്ടാണ് ശരീരം പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത് എന്നുമാണ് ആരോപണം.
Also Read: സമ്മാനപ്പൊതി രൂപത്തിൽ തപാലില്‍ എത്തിക്കും ; തൃശൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ആശുപത്രി അധികൃതർ പോസ്റ്റ് മോർട്ടം നിഷേധിച്ചത് നേരിയ വാക്കേറ്റത്തിലും സംഘർഷത്തിനും കലാശിച്ചു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇടപെട്ടതിനെ തുടർന്ന് കൊവിഡ് പ്രോട്ടോകോൾ പ്രകാരം പോസ്റ്റ്‌മോർട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. പാചകത്തൊഴിലാളിയാണ് മരിച്ച ഇഖ്ബാൽ. വിവാഹിതനും മൂന്നു കുട്ടികളുടെ കൂടെ അച്ഛനുമാണ്.