ETV Bharat / state

ബാലരാമപുരത്ത് ബൈക്ക് യാത്രികനായ യുവാവിനെ കുത്തിക്കൊന്നു - ബാലരാമപുരത്ത് ബൈക്ക് യാത്രികനായ യുവാവിനെ കുത്തിക്കൊന്നു

ബൈക്കിൽ വന്നവരാണ് യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്

young man stabbed to death in Balaramapuram  youth stabbed to death in thiruvananthapuram  യുവാവിനെ കുത്തിക്കൊന്നു  ബാലരാമപുരത്ത് ബൈക്ക് യാത്രികനായ യുവാവിനെ കുത്തിക്കൊന്നു  തിരുവനന്തപുരം കൊലപാതകം
ബാലരാമപുരത്ത് ബൈക്ക് യാത്രികനായ യുവാവിനെ കുത്തിക്കൊന്നു
author img

By

Published : Jul 11, 2022, 10:55 PM IST

തിരുവനന്തപുരം : നെയ്യാറ്റിൻകര ബാലരാമപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി. കിളിമാനൂർ മലയമഠത്തിൽ സ്വദേശി വിഷ്‌ണു (23) ആണ് മരിച്ചത്. ബാലരാമപുരം റസൽപുരത്ത് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

വിഷ്‌ണുവും സുഹൃത്തും ഭക്ഷണം കഴിച്ച് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ മറ്റൊരു ബൈക്കിലെത്തിയ സംഘം അസഭ്യം പറഞ്ഞു. ബൈക്ക് നിർത്തി ചോദ്യം ചെയ്‌ത വിഷ്‌ണുവിനെ ബൈക്കിൽ വന്ന രണ്ട് പേരിൽ ഒരാൾ കത്തികൊണ്ട് നെഞ്ചിൽ കുത്തി. തുടർന്ന് സംഘം കടന്നുകളയുകയായിരുന്നു.

ബാലരാമപുരത്ത് ബൈക്ക് യാത്രികനായ യുവാവിനെ കുത്തിക്കൊന്നു

ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റസൽ പുരത്തെ ടാർ മിക്‌സിങ് പ്ലാന്‍റിലെ ജീവനക്കാരനാണ് വിഷ്‌ണു.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. സിസിടിവി ഉൾപ്പടെയുള്ളവ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.