തിരുവനന്തപുരം : ബൈക്കുമായി പുറത്തുപോകാൻ വീട്ടുകാർ അനുവദിക്കാത്തതിന്‍റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. തിരുവല്ലം സ്വദേശി അഭിജിത്തി(23)നെയാണ് വീടുനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്‌ഡൗൺ നിലവിൽ വന്നതിനുശേഷം അഭിജിത്ത് വീടിന് പുറത്തേക്ക് പോകാറില്ലായിരുന്നു. എന്നാൽ ഞായറാഴ്ച വൈകിട്ട് ബൈക്കെടുത്ത് പുറത്തേക്ക് പോകാനൊരുങ്ങിയ അഭിജിത്തിനെ വീട്ടുകാർ തടഞ്ഞു. ഇതേ തുടർന്ന് മുറിക്കുള്ളിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു എന്ന് സഹോദരൻ അജേഷ് പറഞ്ഞു. മരണത്തിൽ തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവല്ലം നെല്ലിയോട് റാം നിവാസിൽ വിജയൻ-ഗീത ദമ്പതികളുടെ മകനാണ് മരിച്ച അഭിജിത്ത്.
ബൈക്കില്‍ പുറത്തുപോകാൻ അനുവദിച്ചില്ല; യുവാവ് ജീവനൊടുക്കി - തിരുവല്ലം
ലോക്‌ഡൗൺ നിലവിൽ വന്നതിനുശേഷം അഭിജിത്ത് വീടിന് പുറത്തേക്ക് പോകാറില്ലായിരുന്നു.