തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് (Heavy rain) സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ (bay of bengal) രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീരം തൊടുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്നും ഒന്‍പത് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് (yellow alert) പ്രഖ്യാപിച്ചു.
ഇരട്ട ന്യൂനമര്‍ദ്ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ ഇത് വലിയ സ്വാധീനമുണ്ടാക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ (IMD) വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തമിഴ്‌നാട്, ആന്ധ്രാ തീരത്തേക്കാവും പ്രവേശിക്കുക. ഇതിന്‍റെ പ്രഭാവത്തില്‍ വെള്ളിയാഴ്‌ച മുതല്‍ കേരളത്തില്‍ മഴ വീണ്ടും സജീവമാകും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലര്‍ട്ട് (yellow alert) പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് നാളെ യെല്ലോ അലര്‍ട്ടാണ്.
Also Read: Sabarimala Spot Booking | ശബരിമലയില്‍ വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിങ് ; 10 ഇടത്താവളങ്ങളിൽ സൗകര്യം
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.