ETV Bharat / state

പല ഭാഷകളില്‍ പറഞ്ഞ് നിരവധി റെക്കോര്‍ഡുകള്‍ ; ഇനി 'അതുക്കും മേലെ' നേട്ടം കുറിക്കാന്‍ 8 വയസുകാരി ധ്വനി - dwani 8 year old girl from thiruvananthapuram won world records

കുഞ്ഞുണ്ണിമാഷിന്‍റെ 95 കവിതകൾ വേഗത്തിൽ ചൊല്ലി പുതിയൊരു റെക്കോഡിനുള്ള ശ്രമം ധ്വനി ആരംഭിച്ചുകഴിഞ്ഞു

world record holder dwani ashmi  world record holder thiruvananthapuram dwani ashmi  dwani 8 year old girl from thiruvananthapuram won world records  സ്‌മാര്‍ട്ടാണ് ധ്വനി സ്വന്തമാക്കിയത് നിരവധി ലോക റെക്കോഡുകള്‍
സ്‌മാര്‍ട്ടാണ് ധ്വനി ; സ്വന്തമാക്കിയത് നിരവധി ലോക റെക്കോഡുകള്‍
author img

By

Published : May 25, 2022, 3:26 PM IST

തിരുവനന്തപുരം : ഇന്ത്യക്കാരിയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ജർമനി, ഫിലിപ്പേനി, ഗ്രീക്ക് എന്നിങ്ങനെ 25 ഭാഷയിൽ പറഞ്ഞ് ജാക്കി ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് എട്ടുവയസുകാരി ധ്വനി ആഷ്‌മി. കഴിഞ്ഞിട്ടില്ല, 22 കഥകൾ ഇംഗ്ലീഷിലും മലയാളത്തിലും പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇടം നേടിയിട്ടുണ്ട്.

95 ലധികം കവിതകൾ ചൊല്ലി പുതിയൊരു റെക്കോഡിനുള്ള ശ്രമം ധ്വനി ആരംഭിച്ചിട്ടുമുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശികളായ ആദർശ്-ലക്ഷ്മി‌ ദമ്പതികളുടെ ഏക മകളാണ് ഈ മിടുക്കി. മകളുടെ ആഗ്രഹങ്ങൾക്ക് പ്രോത്സാഹനവുമായി ആദര്‍ശും ലക്ഷ്‌മിയും കൂടെ നിന്നതോടെ ധ്വനി കൈയെത്തി പിടിച്ചത് ഒരെട്ടുവയസുകാരി സ്വപ്‌നം കാണാന്‍ പോലും സാധ്യതയില്ലാത്ത നിരവധി അംഗീകാരങ്ങള്‍.

നിരവധി ലോക റെക്കോഡുകള്‍ സ്വന്തമാക്കി എട്ടുവയസുകാരി ധ്വനി

ഇംഗ്ലീഷിലും മലയാളത്തിലും കഥ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ ധ്വനി ഇതിൽ ലോക റെക്കോഡിനുള്ള ശ്രമത്തിലാണിപ്പോള്‍. 22 കഥകൾ 23 മിനിട്ട് കൊണ്ട് പറയുകയാണ് ധ്വനി. ഇതുകൂടാതെ കുഞ്ഞുണ്ണിമാഷിന്‍റെ 95 കവിതകൾ വേഗത്തിൽ ചൊല്ലി പുതിയൊരു റെക്കോഡിനുള്ള ശ്രമവും ധ്വനി ആരംഭിച്ചുകഴിഞ്ഞു. സ്വന്തമായൊരു യുട്യൂബ് ചാനലുള്ള ധ്വനി പുതിയ നാഴികക്കല്ലുകള്‍ പിന്നിടാനുള്ള പ്രയത്നത്തിലാണ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.