തിരുവനന്തപുരം: ഇന്ന് ലോക ഹൃദയ ദിനം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എങ്ങനെ തടയാം, വ്യക്തികളില്‍ രോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പൊതു അറിവ് വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ഇത്തരമൊരു ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖം ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യകരമായ ജീവിത ശൈലിയാണ് ആവശ്യം എന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
വ്യായാമം ശീലമാക്കുക, ഭക്ഷണം ആരോഗ്യകരമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധവേണം. ഹൃദ്‌രോഗം മൂലമുള്ള മരണങ്ങളില്‍ 80 ശതമാനവും ശരിയായ ചികിത്സ ലഭിക്കാത്തതു കൊണ്ട് സംഭവിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ രോഗമുണ്ടായാല്‍ ഉറപ്പായും ചികിത്സ തേടുക.
ഡോക്‌ടറുടെ നിര്‍ദേശങ്ങല്‍ പാലിക്കുക. ഹൃദ്‌രോഗത്തെക്കുറിച്ച് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ആര്‍ രാജലക്ഷ്മി സംസാരിക്കുന്നു.