ETV Bharat / state

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് യുവതിയുടെ ബന്ധുക്കൾ - SEXUAL HARASSMENT IN KSRTC BUS

കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്താണ് പിടിയിലായത്. യുവതിയുടെ ബന്ധുക്കൾ ബസ് പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്.

കെഎസ്ആര്‍ടിസി ബസില്‍ ആക്രമണം  KSRTC BUS  ബസില്‍ യുവതിക്ക് നേരെ അക്രമണം  SEXUAL HARASSMENT IN KSRTC BUS  Women Attacked In Ksrtc Bus
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അക്രമണം
author img

By

Published : May 27, 2023, 12:00 PM IST

Updated : May 27, 2023, 12:25 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലാണ് യുവതിക്ക് നേരെ പീഡന ശ്രമമുണ്ടായത്. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രഞ്ജിത്ത് യുവതിക്ക് നേരെ മോശമായി പെരുമാറിയത്. പല തവണ ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയതായാണ് പരാതി. സംഭവത്തിന് പിന്നാലെ യുവതി സ്വന്തം ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് യുവതിയുടെ ബന്ധുക്കൾ ബസിനെ പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

രാത്രി 10.30 യോടെ വഴിമുക്ക് ജംഗ്ഷനടുത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ബന്ധുക്കൾ തന്നെ രഞ്ജിത്തിനെ നെയ്യാറ്റിന്‍കര പൊലീസിന് കൈമാറുകയായിരുന്നു. നെയ്യാറ്റിന്‍കര പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

അതേസമയം കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം സമീപ കാലത്ത് വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ട്. അടുത്തിടെ കൊച്ചിയില്‍ നഗ്നത പ്രദര്‍ശനം നടത്തിയ ആക്രമിയെ കണ്ടക്‌ടര്‍ ഓടിച്ചിട്ട് പിടിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

തുടർക്കഥയായി ബസിലെ ആക്രമണം: കോഴിക്കോട് സ്വദേശി സവാദാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്‌ച രാവിലെ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കി‌ടെ അങ്കമാലിയില്‍ വച്ചായിരുന്നു സംഭവം. അങ്കമാലിയില്‍ വച്ച് ബസില്‍ കയറിയ സവാദ് യുവതിയുടെ തൊട്ടടുത്ത സീറ്റിലിരിക്കുകയും പരിചയപ്പെടുകയും ചെയ്‌തു.

തുടര്‍ന്ന് യുവതിയെ സ്‌പര്‍ശിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ബഹളംവച്ചതോടെ ബസിലെ കണ്ടക്‌ടര്‍ വിഷയത്തില്‍ ഇടപെട്ടു. എന്നാൽ അക്രമി ബസില്‍ നിന്നും ചാടിയിറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് കണ്ടക്‌ടര്‍ പ്രദീപ് ഇയാളെ തടഞ്ഞ് നിർത്തിയെങ്കിലും പ്രദീപിനെ തട്ടി മാറ്റി ഇയാൾ ഓടി മാറുകയായിരുന്നു.

തുടർന്ന് പ്രദീപും ബസിന്‍റെ ഡ്രൈവറും ഏകദേശം ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് അക്രമിയെ പിടികൂടുകയായിരുന്നു. പിന്നാലെ പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം നടന്നത്. യാത്രക്കാരിയായ പെണ്‍കുട്ടിക്ക് അരികില്‍ വന്നിരുന്നായിരുന്നു ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

തുടര്‍ന്ന് യുവതി ബഹളം വെയ്ക്കുകയും കണ്ടക്‌ടര്‍ സ്ഥലത്ത് എത്തുകയുമായിരുന്നു. പെണ്‍കുട്ടിയോട് പരാതി ഉണ്ടോ എന്ന് ചോദിച്ച കണ്ടക്‌ടര്‍ ഇയാളെ പൊലീസില്‍ കൈമാറാമെന്ന് തീരുമാനിച്ചതോടെയാണ് അക്രമി കണ്ടക്‌ടറെ തള്ളി മാറ്റി ബസില്‍ നിന്നും ഇറങ്ങി ഓടിയത്.

ALSO READ: കെഎസ്ആര്‍ടിസി ബസില്‍ അടുത്തിരുന്ന് യുവതിയോട് മോശം പെരുമാറ്റവും സ്വയംഭോഗവും ; യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിക്ക് നേരെ നഗ്നത പ്രദർശനം: ഇക്കഴിഞ്ഞ ഏപ്രിലിലും തിരുവനന്തപുരത്ത് വച്ച് കെഎസ്‌ആർടിസി ബസിൽ പെണ്‍കുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടന്നിരുന്നു. നേമം ബസ് സ്റ്റോപ്പിൽ നിന്ന് ബസ് കയറിയെ പെണ്‍കുട്ടിക്ക് നേരെയാണ് നഗ്നത പ്രദർശനം ഉണ്ടായത്. സംഭവത്തിൽ കരമന സ്വദേശിയായ ജയനെ (53) പൊലീസ് പിടികൂടിയിരുന്നു.

ബസിൽ പെണ്‍കുട്ടി ഇരുന്ന സീറ്റിന് അടുത്ത് വന്നിരുന്നാണ് ജയൻ നഗ്നത പ്രദർശനം നടത്തിയത്. തുടർന്ന് പെണ്‍കുട്ടി ബഹളം വയ്‌ക്കുകയും സഹയാത്രികർ കരമന പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പിആർഎസ് ആശുപത്രിക്ക് സമീപത്ത് വച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

ALSO READ: തലസ്ഥാനത്ത് കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം; പ്രതി അറസ്റ്റിൽ

Last Updated : May 27, 2023, 12:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.