തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് വിദ്യാഭ്യസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ വനിതാ ദിന സമ്മാനം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപിക ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമായി. ഇനി മുതല്‍ ആറ് മാസം ശമ്പളത്തോട് കൂടി പ്രസവാവധി ലഭിക്കും. കൂടാതെ ചികിത്സയ്ക്കായി 3500 രൂപ നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം അസാധാരണ ഗസറ്റിലൂടെയാണ് വിജ്ഞാപനം ഇറക്കിയത്. ഇതോടെ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രസവ ആനുകൂല്യം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. ഈ മേഖലയിലെ സ്‌ത്രീ ജീവനക്കാരുടെ ദീര്‍ഘ നാളായിട്ടുള്ള ആവശ്യമാണ് നടപ്പായത്.
വനിതാ ജീവനക്കാര്‍ക്ക് വനിതാ ദിന സമ്മാനം - വനിത ദിന സമ്മാനം
ആറ് മാസം ശമ്പളത്തോട് കൂടി പ്രസവാവധി. ചികിത്സയ്ക്കായി 3500 രൂപ നല്‍കും