തിരുവനന്തപുരം: പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കുന്നതിന് പ്രത്യേക നടപടിക്രമം തയ്യാറാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്റ. ഭേദഗതി സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയെങ്കിലും ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) തയ്യാറാക്കും. നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ചാകും എസ്ഒപി തയ്യാറാക്കുക. ഓർഡിനൻസ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായാണ് എസ്ഒപി തയ്യാറാക്കുന്നതെന്നും ഡിജിപി അറിയിച്ചു.
പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കുന്നതിന് എസ്ഒപി തയ്യാറാക്കും: ഡിജിപി - ഡിജിപി ലോക്‌നാഥ് ബഹ്റ
പൊലീസ് ആക്‌ട് ഭേദഗതി ഒരുതരത്തിലും ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ഉറപ്പാക്കാനാണ് എസ്ഒപി തയ്യാറാക്കുന്നത്.
പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കുന്നതിന് എസ്ഒപി തയ്യാറാക്കും: ഡിജിപി