ETV Bharat / state

കിഫ്‌ബിയില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ വിസില്‍ബ്ലോവര്‍ നയം - kerala state

കിഫ്‌ബിയുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിക്കുന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിനാണ് വിസില്‍ ബ്ലോവര്‍ നയം നടപ്പിലാക്കുന്നത്

കിഫ്‌ബിയില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ വിസില്‍ബ്ലോവര്‍ നയം  കിഫ്‌ബി  സിഎജി ഓഡിറ്റിങ്  തിരുവനന്തപുരം  സംസ്ഥാന സര്‍ക്കാര്‍  kiifb  kerala state  thiruvananthapuram latest news
കിഫ്‌ബിയില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ വിസില്‍ബ്ലോവര്‍ നയം
author img

By

Published : Jan 21, 2020, 10:54 PM IST

തിരുവനന്തപുരം: കിഫ്‌ബിക്കെതിരെ സിഎജി ഓഡിറ്റിങ് സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്ന് വന്നതോടെ കിഫ്‌ബിയുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാന്‍ വിസില്‍ബ്ലോവര്‍ നയം. (ഒരു സർക്കാർവകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്നുണ്ടോയെന്ന് അധികാരികൾക്ക് വിവരം നല്കുന്ന ആളെയാണ് വിസിൽ ബ്ലോവർ എന്നു വിശേഷിപ്പിക്കുന്നത്) കിഫ്‌ബിയുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിക്കുന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിനാണ് വിസില്‍ ബ്ലോവര്‍ നയം നടപ്പിലാക്കുന്നത്. പരാതികള്‍ പരിഗണിക്കുന്നതിനായി സ്വതന്ത്ര ഓംബുഡ്‌സ്‌മാനായി സലീം ഗംഗാധരനെയും നിയമിച്ചു. പരാതികള്‍ സ്വീകരിക്കുന്നതിനായി വിസില്‍ ഓഫീസര്‍മാരും ഉണ്ടാകും. പരാതിയില്‍ മേല്‍ നടപടി സ്വീകരിക്കുന്നത് ഓംബുഡ്‌സ്‌മാനായിരിക്കും. കിഫ്‌ബി സംബന്ധിച്ച് ലഭിക്കുന്ന എല്ലാ പരാതികളും ഗൗരവമായി തന്നെ പരിഗണിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

സി.എ.ജി ഓഡിറ്റുമായി ബന്ധപ്പെട്ട് കിഫ്ബി സ്വീകരിച്ച നിലപാടില്‍ വിനോദ് റോയ് ഉള്‍പ്പെടെയുള്ള ഫണ്ട് ട്രസ്റ്റി അഡ്വൈസറി കമ്മിഷന് ആക്ഷേപമില്ലെന്നും ധനമന്ത്രി പറഞ്ഞു.

Intro:നേപ്പാളിൽ അപകടത്തിൽ മരിച്ച പ്രവീണും കുടുംബവും വിനോദയാത്ര പോയത് എഞ്ചിനീയറിംഗ് കോളേജിലെ സഹപാഠികൾക്കൊപ്പമായിരുന്നു. പ്രവീണിനും കുടുംബത്തിനും നേരിട്ട ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.

കഴക്കൂട്ടം: വിനോദയാത്രകൾ ഇഷ്ടപ്പെട്ടിരുന്ന പ്രവീൺ വിദേശത്ത് നിന്നും കൊച്ചിയിലെത്തി കുടുംബത്തെയും കൂട്ടി ഈ മാസം പത്തൊൻപതിനാണ് നേപ്പാളിലേക്ക് യാത്ര പോയത്. തിരുവനന്തപുരം ചെമ്പഴന്തി ചേങ്കോട്ടുകൊണം അയ്യൻ കോയിക്കൽ സ്വദേശിയായ പ്രവീൺ കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിൽ എം ഫാമിന് പഠിയ്ക്കുന്ന ഭാര്യ ശരണ്യയുടെ പഠനത്തിനായാണ് കുടുംബം കൊച്ചിയിൽ താമസമാക്കിയത്. തിരുവനന്തപുരം പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജിലെ സഹപാഠികൾക്കൊപ്പമായിരുന്നു യാത്ര. ഈ സംഘം അപകടത്തിൽ പെട്ടുവെന്ന വിവരം ഇന്ന് രാവിലെ സുഹൃത്തുക്കളാണ് ബന്ധുക്കളെ അറിയിച്ചത്. ഉച്ചയ്ക്ക് മരണ വിവരം അറിഞ്ഞെങ്കിലും വൈകിട്ടോടെയാണ് വീട്ടുകാരെ അറിയിച്ചത്. കഴക്കൂട്ടം എം എൽ എ യും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ പ്രവീണിന്റെ വീട്ടിൽ എത്തി മാതാപിതാക്കളെ സന്ദർശിച്ചു.സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിലും വിദേശമന്ത്രാലയത്തിലും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്രസർക്കാർ ഈ കാര്യങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്ന് മൂന്ന് മണിയോടു കൂടി എട്ട് മൃതദേഹങ്ങളും പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കി നാളെ തന്നെ കൊണ്ട് വരാനുള്ള നടപടികൾ സ്വീകരിക്കുന്നതായും കാഠ്മണ്ഡുരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ അഞ്ച് മൃതദേഹങ്ങൾ തിരുവനന്തപുരത്തും കാഠ്മണ്ഡുരിൽ നിന്നും ഡൽഹി വഴി കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് മൃതദേഹങ്ങൾ എത്തിക്കുമെന്ന് അറിയിപ്പു ലഭിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടകംപള്ളിക്ക് പുറമെ മുൻ എംപി എ.സമ്പത്ത്, വിജയകുമാർ എന്നിവരും കുടുംബത്തെ സന്ദർശിച്ചു.

അഞ്ച് പേരുടെ വിയോഗം ഞെട്ടലോടെ നാട്ടുകാർ:

പ്രവീണിനും കുടുബത്തിനും സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറാണ്.വീടിന്റെ അടുത്തുള്ള അയ്യൻ കോയിക്കൽ ധർമ്മക്ഷേത്രത്തിലെ എല്ലാ ഉത്സവത്തിനും നാട്ടിൽ വരാറുള്ളതിന് പുറമെ നാട്ടിലെ മറ്റു ഉത്സവങ്ങളിലെല്ലാം പങ്കെടുക്കാറുണ്ടെന്ന് സുസൃത്തുക്കൾ പറയുന്നു. എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താൻ നാട്ടിൽ വരും. ഓണത്തിന് നാട്ടിൽ എത്തി കൂട്ടുകാരോടൊപ്പം കറങ്ങുന്നത് പതിവായിരുന്നു. അവസാനം നാട്ടിലെത്തിയത് ഒന്നര മാസങ്ങൾക്ക് മുമ്പാണെന്നത് കണ്ണീരോടെയാണ് സുഹൃത്തുക്കൾ ഓർക്കുന്നത്. നാട്ടിലെ സ്ത്രീകൾക്ക് കുടുംബത്തിനെ പറ്റി പറയാൻ വാക്കുകൾ എറെ. ആദ്യം നാട്ടിലറിഞ്ഞത് നാല് പേർ മരിച്ചതായിട്ടാണ് ഏറെ വൈകുന്നതിന് മുമ്പ്‌ തന്നെ അഞ്ച് പേരും മരിച്ച വിവരം വന്നതോടെ അക്ഷരാർത്ഥത്തിൽ നാട് മുഴുവൻ സങ്കട കടലായി മാറി.

Body:.....Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.