തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശ്‌ന ബാധിതമെന്ന് കണ്ടെത്തിയ 1850 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരനാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പൊലീസ് മേധാവി കമ്മിഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രശ്‌നബാധിത ബൂത്തുകളുടെ കാര്യത്തില്‍ കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. ഇവിടെ 785 ബൂത്തുകളാണ് പ്രശ്‌നബാധിതമെന്ന് കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയാണ് ഏറ്റവും കുറവ്. ഇവിടെ അഞ്ച് പ്രശ്‌ന ബാധിത ബൂത്തുകള്‍ മാത്രമാണുള്ളത്.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, എസ്‌പിമാര്‍ എന്നിവര്‍ ചേര്‍ന്ന് കണ്ടെത്തിയിട്ടുള്ള പ്രശ്‌ന ബാധിത ബൂത്തുകളില്‍ കമ്മിഷന്‍റെ ചെലവില്‍ വോട്ടെടുപ്പിന്‍റെ വീഡിയോ ചിത്രീകരണമുണ്ടാകും. ഇവിടെ വെബ് കാസ്റ്റിങ് ഉണ്ടാകില്ല. വോട്ടെടുപ്പിന്‍റെ രഹസ്യ സ്വഭാവം നിലനിര്‍ത്തിയായിരിക്കണം വീഡിയോ ചിത്രീകരണമെന്ന് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയ ബൂത്തുകളുടെ ജില്ല തിരിച്ചുള്ള കണക്ക്, തിരുവനന്തപുരം -180, കൊല്ലം -35, പത്തനംതിട്ട -5, ആലപ്പുഴ - 40, കോട്ടയം -30, ഇടുക്കി -12, എറണാകുളം -55, തൃശൂര്‍- 54, പാലക്കാട് -182, മലപ്പുറം -100, കോഴിക്കോട് -120, വയനാട് -152, കണ്ണൂര്‍ -785, കാസര്‍ഗോഡ് -100 എന്നിങ്ങനെയാണ്.