തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച (30.06.22) വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് (27.06.2022) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (28.06.2022) മുതല്‍ വ്യാഴാഴ്‌ച വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശം തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.