ETV Bharat / state

വേനല്‍ ചൂടിനാശ്വാസമായി മഴയെത്തി; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; താപനില ഇനിയും ഉയര്‍ന്നേക്കാം

സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വേനല്‍ മഴയ്‌ക്ക് ശേഷം താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.

Weather updates in kerala  വേനല്‍ ചൂടിനാശ്വാസമായി മഴയെത്തി  രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  താപനില ഇനിയും ഉയര്‍ന്നേക്കാം  Weather updates  rain updates  kerala news updates  latest news in kerala
കേരളത്തില്‍ വേനല്‍ ചൂടിനാശ്വാസമായി മഴയെത്തി
author img

By

Published : Apr 26, 2023, 4:43 PM IST

Updated : Apr 26, 2023, 5:35 PM IST

കേരളത്തില്‍ വേനല്‍ ചൂടിനാശ്വാസമായി മഴയെത്തി

തിരുവനന്തപുരം: വേനൽ ചൂടിൽ കേരളം ഉരുകിയൊലിക്കുമ്പോൾ കുളിർമയേകി വേനൽ മഴയെത്തി. തിരുവനന്തപുരം ജില്ലയിൽ അപ്രതീക്ഷിതമായെത്തിയ വേനൽ മഴ കൊടും ചൂടിൽ ജനങ്ങൾക്ക് ആശ്വാസമേകി. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

ജില്ലയിൽ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നഗരത്തിൽ മാത്രം അരമണിക്കൂറിൽ 16.5 മി.മീ മഴയാണ് ലഭിച്ചത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഇന്ന് മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (27-04-2023) എറണാകുളം ജില്ലയിലും 28ന് വയനാട് ജില്ലയിലും 29ന് പാലക്കാടും 30ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വേനല്‍ മഴയെത്തിയെങ്കിലും ചൂട് അസഹനീയം: വേനൽ മഴ എത്തിയെങ്കിലും പല ജില്ലകളിലും ഉയർന്ന താപനിലയാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പാലക്കാട് ജില്ലയിൽ താപനില സാധാരണയെക്കാൾ 2 °C - 3 °C വരെ ഉയർന്ന് 38°C വരെ എത്തി നിൽക്കുകയാണ്. കോഴിക്കോട് ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില.

താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും നിലവിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനില നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ ഈ സമയങ്ങളിൽ ഒഴിവാക്കണം.

നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക. കഴിവതും അയഞ്ഞതും ഇളം നിറങ്ങളിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കണം. ചർമ സംരക്ഷണത്തിന് കുടയോ തൊപ്പിയോ ഉപയോഗിക്കണം. പകല്‍ യാത്ര ചെയ്യുന്നവര്‍ സണ്‍ ഗ്ലാസുകള്‍ ധരിക്കുക. അമിത ചൂടില്‍ നിന്ന് കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇത് സഹായകമാകും. വീടിന്‍റെ ജനലുകളും വാതിലുകളും പകല്‍ സമയത്ത് തുറന്നിടരുത്. പ്രകാശ രശ്‌മികള്‍ക്ക് ചൂടുള്ളത് കൊണ്ട് അവ ജനലിലൂടെ അകത്ത് കടന്നാല്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും.

also read: റാപ്പിഡോ ഡ്രൈവർ അപമര്യാദയായി പെരുമാറി; യുവതി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് എടുത്ത് ചാടി

Last Updated : Apr 26, 2023, 5:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.