ETV Bharat / state

സംസ്ഥാനത്ത് നവംബർ 13 വരെ പരക്കെ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് - നേരിയ മഴയ്ക്ക് സാധ്യത

Rain update Kerala : സംസ്ഥാനത്ത് എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്

weather update  Rain update Kerala  ran warning  weather news  weather update kerala  സംസ്ഥാനത്ത് നവംബർ 13 വരെ പരക്കെ മഴയ്ക്ക് സാധ്യത  2 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  പരക്കെ മഴ  കാലാവസ്ഥ വകുപ്പ് അറിയിപ്പ്  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  നേരിയ മഴയ്ക്ക് സാധ്യത  തീരദേശവാസികൾക്ക് ജാഗ്രത നിർദേശം
weather update
author img

By ETV Bharat Kerala Team

Published : Nov 9, 2023, 9:23 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് നവംബർ 13 വരെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (weather update Kerala). മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് (Yellow alert districts Kerala).

കേരള തീരത്ത് ഇന്ന് രാവിലെ 05.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും ഒടുവിൽ ലഭ്യമായ അറിയിപ്പ് പ്രകാരം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Rain update Kerala).

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ALSO READ: Tourism Sector In Idukki : ഓണക്കാലത്തെ കടുത്ത ചൂട് സൃഷ്‌ടിച്ച പ്രതിസന്ധി; ഇടുക്കിയെ കുളരണിയിച്ച് തിരികെയെത്തി മഴ, പ്രതീക്ഷയിൽ സംരംഭകർ

അതേസമയം കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ ന്യൂനമർദം രൂപപ്പെട്ടതായും അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകാൻ സാധ്യതയുണ്ടെന്നും കോമാറിൻ മേഖലക്ക് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്.

ALSO READ: Helicopter Emergency Landing മഞ്ഞുവീഴ്‌ചയിൽ പറന്നുയരാനാകാതെ ഹെലികോപ്റ്റർ; പൈലറ്റിന്‍റെ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം

പറന്നുയരാനാകാതെ ഹെലികോപ്‌ടർ : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ (Rudraprayag) കാലാവസ്ഥ മോശമായതിനെ തുടർന്ന് ഹെലിപാഡിൽ നിന്ന് പറന്നുയരാൻ ബുദ്ധിമുട്ടുന്ന ഹെലികോപ്റ്ററിന്‍റെ വീഡിയോ പുറത്ത് (Uttarakhand Helicopter Emergency Landing- Faced Difficulty Due To Bad Weather). കനത്ത മഞ്ഞുവീഴ്‌ചയ്ക്കിടെ ഒക്‌ടോബർ 17ന് കേദാർനാഥ് ധാമിലെത്തിയ (Kedarnath Dham) ഹെറിറ്റേജ് ഏവിയേഷന്‍റെ ചാർട്ടേഡ് ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് അവിടെ തന്നെ കുടുങ്ങുകയായിരുന്നു.

അതേസമയം മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റര്‍ പറത്താന്‍ നില്‍ക്കാതെ നിലത്തിറക്കിയ പൈലറ്റിന്‍റെ സമയോചിതമായ തീരുമാനം വൻ ദുരന്തമാണ് ഒഴിവാക്കിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ മാസം കേദാർനാഥ് ധാമില്‍ കനത്ത മഞ്ഞുവീഴ്‌ചയും മഴയും അനുഭവപ്പെട്ടിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് ഹെറിറ്റേജ് ഏവിയേഷന്‍റെ ചാർട്ടേഡ് ഹെലികോപ്റ്റർ (Chartered Helicopter of Heritage Aviation കേദാർനാഥ് ധാമിൽ കുടുങ്ങിയതായി രുദ്രപ്രയാഗ് ഡിസാസ്‌റ്റർ മാനേജ്‌മെന്‍റ്‌ ഓഫിസർ അറിയിച്ചിരുന്നു. പറന്നുയരാന്‍ തടസം നേരിട്ടതോടെ കോപ്റ്റർ കേദാർനാഥ് ധാമിന് സമീപമുള്ള ഹെലിപാഡിൽ സുരക്ഷിതമായി ഇറക്കിയെങ്കിലും പിന്നീട് പറന്നുയരാൻ കഴിയാതെ അവിടെ കുടുങ്ങിയതായാണ് റിപ്പോർട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.