ETV Bharat / state

തിരുവനന്തപുരം നഗരത്തില്‍ മൂന്ന് ദിവസത്തേക്ക് ജലവിതരണം മുടങ്ങും

നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അരുവിക്കരയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത്

തിരുവനന്തപുരം നഗരം  മൂന്ന് ദിവസത്തേക്ക് ജലവിതരണം മുടങ്ങും  ശുദ്ധജല വിതരണം  വാട്ടര്‍ അതോറിറ്റി  Water supply  disrupted for three days
തിരുവനന്തപുരം നഗരത്തില്‍ മൂന്ന് ദിവസത്തേക്ക് ജലവിതരണം മുടങ്ങും
author img

By

Published : Jan 3, 2020, 7:04 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ മൂന്ന് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നാളെ മുതല്‍ ചെവ്വാഴ്ചവരെയാണ് ശുദ്ധജല വിതരണം മുടങ്ങുക. അരുവിക്കരയില്‍ പമ്പിങ്ങ് സ്റ്റേഷനിലെ അറ്റകുറ്റപണി കാരണമാണ് ശുദ്ധജല വിതരണം മുടങ്ങുന്നത്. നാളെ ഉച്ചക്ക് രണ്ട് മണി മുതല്‍ പമ്പിങ്ങ് നിര്‍ത്തി വയ്ക്കും. ചൊവ്വാഴ്ചയോടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് വാട്ടര്‍ അതോറിറ്റി. ശുദ്ധജലം സംഭരിച്ച് വെക്കണമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അരുവിക്കരയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത്. രണ്ടാംഘട്ട നവീകരണമാണ് നാളെ തുടങ്ങാനിരിക്കുന്നത്. അരുവിക്കരയിലെ 86 എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നവീകരണ ജോലികളാണ് രണ്ടാംഘട്ടത്തില്‍ നടക്കുക. രണ്ട് പമ്പ് ഹൗസുകളില്‍ ഓരോ പമ്പ് സെറ്റ് വീതം സ്ഥാപിക്കല്‍, പുതിയ ഇലക്ട്രിക് പാനലുമായി ഈ പമ്പുകള്‍ ബന്ധിപ്പിക്കല്‍ എന്നിവയാണ് പൂര്‍ത്തായാക്കാനുള്ളത്. നാല് ഘട്ടങ്ങളിലായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ആദ്യഘട്ട നവീകരണം ഡിസംബര്‍ 13ന് വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. നവീകരണം പൂര്‍ത്തിയാകുന്നതോടെ നഗരത്തില്‍ പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Intro:തിരുവനന്തപുരം നഗരത്തില്‍ മൂന്ന് ദിവസത്തേക്ക് ജലവിതരണം മുടങ്ങും.Body:തിരുവനന്തപുരം നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നാളെ മുതല്‍ ചെവ്വാഴ്ച വരെ ശുദ്ധജല വിതരണം മുടങ്ങും. അരുവിക്കരയിലെ പമ്പിങ്ങ് സ്റ്റേഷനിലെ അറ്റകുറ്റപണി കാരണമാണ് ശുദ്ധജല വിതരണം മുടങ്ങുന്നത്. നാളെ ഉച്ചയ്ക്ക രണ്ട് മണിമുതല്‍ പമ്പിങ്ങ് നിര്‍ത്തി വയ്ക്കും. ചൊവ്വാഴ്ച വരെയാണ്പമ്പിങ്ങ് നിര്‍ത്തി വയ്ക്കുന്നത്. ചൊവ്വാഴ്ചയോടെ അറ്റകുറ്റ പണി പൂര്‍ത്തിയാക്കാമെന്ന കണക്ക് കൂട്ടലിലാണ് വാട്ടര്‍ അതോറിറ്റി. ശുദ്ധജലം സംഭരിച്ചു വയ്ക്കാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അരുവിക്കരയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത്. രണ്ടാംഘട്ട നവീകരണമാണ് നാളെ തുടങ്ങുന്നത്. അരുവിക്കരയിലെ 86 എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നവീകരണജോലികളാണ് രണ്ടാംഘട്ടത്തില്‍ നടക്കുന്നത്. രണ്ടു പമ്പ് ഹൗസുകളില്‍ ഓരോ പമ്പ് സെറ്റ് വീതം സ്ഥാപിക്കല്‍, പുതിയ ഇലക്ട്രിക് പാനലുമായി ഈ പമ്പുകള്‍ ബന്ധിപ്പിക്കല്‍ എന്നിവയാണ് നടക്കുന്നത്.
നാല ഘട്ടങ്ങളിലായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ആദ്യഘട്ട നവീകരണം ഡിസംബര്‍ 13ന് വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. നവീകരണം പൂര്‍ത്തിയാകുന്നതോടെ നഗരത്തില്‍ പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കുമെന്ന വാട്ടര്‍ അതോറിറ്റി അറിയിച്ചു.

നാളെ മുതല്‍ ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍

കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം.
പരുത്തിപ്പാറ, പട്ടം, ചാലക്കുഴി, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍ നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജംങ്ഷന്‍, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, അലത്തറ, സിആര്‍പിഎഫ് ജംങ്ഷന്‍.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.