ETV Bharat / state

ഈ വേനൽക്കാലത്ത് മാസ്‌ക് പോലെ വെള്ളവും മുഖ്യമാണെന്ന് ആരോഗ്യ വിദഗ്‌ധർ

author img

By

Published : Apr 23, 2021, 2:54 PM IST

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്നതിനൊപ്പം തന്നെ അന്തരീക്ഷ താപനിലയും വർധിക്കുകയാണെന്നും പ്രതിരോധ നടപടികൾ സ്വീകരിച്ച് സൂര്യാഘാതത്തെ ഒഴിവാക്കണമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

വേനൽക്കാലം  സൂര്യാഘാതം  സൂര്യതാപം  സംസ്ഥാനത്ത് താപനില ഉയരുന്നു  മാസ്‌ക് പോലെ വെള്ളവും പ്രധാന്യം  സൂര്യാഘാത സാധ്യത  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  Health experts report  sun stroke  Sunburn chances in kerala  sunburn causes
ഈ വേനൽക്കാലത്ത് മാസ്‌ക് പോലെ വെള്ളവും മുഖ്യമാണെന്ന് ആരോഗ്യ വിദഗ്‌ധർ

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. അതുപോലെ തന്നെയാണ് അന്തരീക്ഷ താപനിലയും. മരണത്തിന് വരെ കാരണമായേക്കാവുന്ന സൂര്യാഘാത സാധ്യത നിലനിൽക്കുന്നതിനാൽ മാസ്ക് പോലെ കുടിവെള്ളവും എപ്പോഴും കരുതണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2020ൽ ലോക്ക് ഡൗണും കൊവിഡ് നിയന്ത്രണങ്ങളും മൂലം ജനങ്ങൾക്ക് പുറത്തിറങ്ങി പൊരിവെയിലേൽക്കേണ്ട സാഹചര്യം കുറവായിരുന്നതിനാൽ സൂര്യാഘാതം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

അതേസമയം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കു പ്രകാരം 2019ൽ സൂര്യാഘാതത്തെ തുടർന്ന് ഒരു മരണം റിപ്പോർട്ട് ചെയ്‌തു. ചികിത്സ തേടിയ 1671 വേനൽക്കാല രോഗങ്ങളിൽ 32 സൂര്യാഘാതവും 875 സൂര്യാതപവും ഉൾപ്പെടുന്നു. ഈ വർഷത്തെ താപനില 34.5 ഡിഗ്രി വരെ ഉയർന്നു കഴിഞ്ഞു. ചൂട് ഇനിയും കൂടാൻ സാധ്യതയുള്ള സാഹചര്യത്തിൽ സൂര്യാഘാതത്തെ പ്രതിരോധിക്കാൻ കരുതലെടുക്കണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഏറെ നേരം നേരിട്ട് കടുത്ത ചൂടേൽക്കുമ്പോൾ ശരീരത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് സൂര്യാതപത്തിന്‍റെ ലക്ഷണമെങ്കിൽ സൂര്യാഘാതം കൂടുതൽ മാരകമാണ്. ശരീര താപനില 104 ഡിഗ്രി കവിയുകയും ചൂട് പുറന്തള്ളാൻ ശരീരത്തിന് സാധിക്കാതെ വരികയും ചെയ്യുന്ന ഘട്ടത്തിൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായേക്കാം. തുടർന്ന് മസ്‌തിഷ്കാഘാതം വരെ സംഭവിക്കാം. വൃക്ക, ഹൃദയം, കരൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ അധികതാപം ബാധിക്കുന്നതും മരണത്തിന് വഴിവച്ചേക്കാം.

നാലു വയസ്സിന് താഴെയും 75 വയസിന് മുകളിലും പ്രായമുള്ളവർക്കാണ് പ്രത്യേക കരുതൽ വേണ്ടത്. നേരിട്ട് വെയിലേൽക്കുന്ന ജോലികൾ ചെയ്യുന്നവരും കരൾ - വൃക്കരോഗങ്ങൾ ഉള്ളവരും അനാരോഗ്യകരമായ ഭാരക്കുറവുള്ള വരും ഉയർന്ന രക്തസമ്മർദമുള്ളവരും ചൂടിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ഹൃദയമിടിപ്പിലുള്ള വ്യത്യാസം, ഉയർന്ന ശരീരതാപം, തലകറക്കം, തലവേദന, പേശികൾ കോച്ചിപ്പിടിക്കൽ, കടുത്ത ശരീരവേദന, കിതപ്പ്, മൂത്രത്തിന്‍റെ നിറം മാറ്റം, അപസ്മാരം, അബോധാവസ്ഥ തുടങ്ങിയവയെല്ലാം സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങളാവാം.

തൊഴിൽസമയം പുനഃക്രമീകരിച്ച് അപകടത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാം. പകൽ 11 മുതൽ മൂന്ന് വരെ വെയിലേൽക്കാതെ നോക്കാം. തൊപ്പിയോ കുടയോ ചൂടാം. നിർജലീകരണമാണ് സൂര്യാഘാതത്തിന്‍റെ ആദ്യപടി എന്നതിനാൽ ഇടയ്ക്കിടെ വെള്ളം കുടിക്കാം. ചായയും മദ്യവും ഒഴിവാക്കാം. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തിയും ഈ അവസ്ഥയിൽ നിന്നും രക്ഷ നേടാം. വരും കാലം കടുത്ത ചൂടിന്‍റേതാണ്. അതിനാൽ കൊവിഡിനോടെന്ന പോലെ കരുതലാണ് ഇതിനുള്ള പോംവഴി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.