ETV Bharat / state

ജല വിതരണത്തില്‍ സ്വയംപര്യാപ്‌തത തേടി തിരുവനന്തപുരം നഗരസഭ - water authority in thiruvananthapuram

അരുവിക്കരയില്‍ 75 എംഎല്‍ഡി പ്ലാന്‍റ് യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും തടസമില്ലാതെ കുടിവെള്ളം എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ജല വിതരണത്തില്‍ സ്വയംപര്യാപ്‌തത തേടി തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം നഗരസഭ  ജല വിതരണം തിരുവനന്തപുരം നഗരസഭ  water authority in thiruvananthapuram  water distribution in thiruvananthapuram
ജല വിതരണത്തില്‍ സ്വയംപര്യാപ്‌തത തേടി തിരുവനന്തപുരം നഗരസഭ
author img

By

Published : Oct 30, 2020, 5:33 PM IST

Updated : Oct 31, 2020, 11:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരസഭയാണ് തിരുവനന്തപുരം. 290 ദശലക്ഷം ലിറ്ററാണ് നഗരത്തിലെ പ്രതിദിന ശുദ്ധജല ഉപഭോഗം. ഗാര്‍ഹിക ഉപഭോഗത്തിനൊപ്പം ടെക്‌നോ പാര്‍ക്ക്, മെഡിക്കല്‍ കോളജ്‌, ആര്‍സിസി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് മുടക്കമില്ലാതെ വെള്ളമെത്തിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. 24 മണിക്കൂറും നഗരസഭയുടെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം തടസമില്ലാതെ എത്തിക്കുന്നതില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള നീക്കമാണ് നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

ജല വിതരണത്തില്‍ സ്വയംപര്യാപ്‌തത തേടി തിരുവനന്തപുരം നഗരസഭ

പ്രതിദിനം ഒരു വ്യക്തിക്ക് 135 ലിറ്റര്‍ പ്രകാരം നാല്‌ പേരടങ്ങുന്ന കുടുംബത്തിന് 540 ലിറ്റര്‍ കുടിവെള്ളമെന്നാണ് ജല അതോറിറ്റി കണക്കൂട്ടുന്നത്. അതേസമയം വിതരണ ശൃംഖലയില്‍ സംഭവിക്കുന്ന തകരാറുകള്‍ മൂലം 40 ശതമാനം വരെ ജലം പാഴാകുന്നുണ്ട്. പത്ത് ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ. ജല അതോറിറ്റിയുടെ കണക്ക് പ്രകാരം നഗരപരിധിയില്‍ 27 ചെറിയ കുന്നുകളും ഏഴ്‌ വലിയ കുന്നുകളുമാണുള്ളത്. താഴ്‌ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ഉപഭോഗം കൂടുതലായതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പലപ്പോഴും വെള്ളമെത്താറില്ല. അമൃത്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരുവിക്കരയില്‍ സജ്ജമാക്കുന്ന 75 എംഎല്‍ഡി പ്ലാന്‍റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.

പഴയ റോഡുകളുടെ വശങ്ങളില്‍ മുമ്പ് സ്ഥാപിച്ച ജലവിതരണ പൈപ്പുകള്‍ പലതും റോഡിന്‍റെ വീതി കൂട്ടിയപ്പോള്‍ മധ്യഭാഗത്താകുകയും വാഹനങ്ങള്‍ കയറി പൈപ്പ് പൊട്ടുന്നതും ജലവിതരണത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ 47 കിലോമീറ്റര്‍ റോഡുകള്‍ സ്‌മാര്‍ട്ട് റോഡാക്കി മാറ്റുന്നതോടെ പൈപ്പുകള്‍ വശങ്ങളിലേക്ക് മാറ്റാനാണ് പദ്ധതി. ഇത് ജലവിതരണ സംവിധാനത്തെ വലിയ തോതില്‍ മെച്ചപ്പെടുത്തും.

സംസ്ഥാനത്ത് തൃശൂര്‍ നഗരസഭ മാത്രമാണ് സ്വന്തം നിലയില്‍ ജലവിതരണം നടത്തുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം കൊച്ചി, കോഴിക്കോട്‌ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജല ഉപഭോഗം. പൈപ്പ്‌ പൊട്ടല്‍ ജല വിതരണ സംവിധാനത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മൂലമുള്ള ജല നഷ്ടം എല്ലായിടത്തും പ്രതിസന്ധിയുണ്ടാക്കാറുണ്ട്. പൊതുമരാമത്ത്‌ അടക്കം വിവിധ വകുപ്പുകളുടെ യോജിച്ചുള്ള ഇടപെടലിലൂടെ മാത്രമേ ജലവിതരണ പ്രതിസന്ധിയില്‍ ഫലപ്രദമായ പരിഹാരം കാണാനാകൂ.

Last Updated : Oct 31, 2020, 11:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.