ETV Bharat / state

എന്താണ് വിവിപാറ്റ്? ഇതിന്‍റെ പ്രവര്‍ത്തനം എങ്ങനെ?

കേരളത്തിലെ പോളിംങ് ബൂത്തുകളില്‍ ആദ്യമായി വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നു. വോട്ടർക്ക് താൻ ഉദ്ദേശിച്ച സ്ഥാനാർഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയത് എന്ന് ഉറപ്പിക്കുന്നതിനുള്ള ഉപകരണമാണ് വിവിപാറ്റ്.

വിവിപാറ്റ്
author img

By

Published : Mar 17, 2019, 2:07 AM IST

ഈ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ വോട്ടെടുപ്പിന് പോളിംങ് ബൂത്തുകളിൽ വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ . കേരളത്തിൽ ആദ്യമാണെങ്കിലും ഇന്ത്യയിൽ ഇതിനോടകം തന്നെ പല തെരഞ്ഞെടുപ്പുകളിലും വിവിപാറ്റ് യന്ത്രം ഉപയോഗിച്ചിട്ടുണ്ട്. വിവിപാറ്റിനെയും വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിചയപ്പെടാം;

വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വിവിപാറ്റ്, വോട്ടർക്ക് താൻ ഉദ്ദേശിച്ച സ്ഥാനാർഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയത് എന്ന് ഉറപ്പിക്കുന്നതിനുള്ള ഉപകരണമാണ്. വോട്ടിംങ് യന്ത്രത്തോടൊപ്പം ഘടിപ്പിച്ച വിവിപാറ്റ് യന്ത്രത്തില്‍ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവും വോട്ടർക്ക് കണ്ട് ഉറപ്പാക്കി മടങ്ങാം. തെരഞ്ഞെടുപ്പിന്‍റെ സുതാര്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനത്തിൽ വോട്ടെണ്ണൽ സമയത്ത് വോട്ടുകളുടെ എണ്ണത്തെ ചൊല്ലി തർക്കമുണ്ടായാൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി നോക്കി വ്യക്തത വരുത്താനും കഴിയും.

വിവിപാറ്റിന്‍റെ പ്രവര്‍ത്തനം എങ്ങനെ?

വോട്ട് രേഖപ്പെടുത്തിയ ശേഷം താൻ ചെയ്ത വോട്ട് ആ സ്ഥാനാർഥിക്ക് തന്നെയാണോ ലഭിച്ചതെന്ന് വിവിപാറ്റ് യന്ത്രത്തില്‍നോക്കി ഉറപ്പുവരുത്തിയശേഷം മാത്രമേ പോളിംങ് ബൂത്ത് വിട്ട് പോകാവൂ. ഏഴ് സെക്കൻഡ് നേരം മെഷീനിൽ സ്ലിപ്പ് തെളിഞ്ഞുനിൽക്കും. ഒരു മെഷീനിൽ 1400 വോട്ടുകൾ മാത്രമേ പോൾ ചെയ്യൂ. ഒരു പോളിംങ് ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾക്കൊപ്പം എണ്ണും. 15 വർഷമാണ് ഒരു വിവിപാറ്റ് യന്ത്രത്തിന്‍റെ കാലാവധി. കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ വിവിപാറ്റ് യന്ത്രം ഉപയോഗിച്ചിരുന്നു.

Intro:ഈ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ വോട്ടെടുപ്പിന് പോളിംഗ് ബൂത്തുകളിൽ വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തുകയാണ്. കേരളത്തിൽ ആദ്യമായണെങ്കിലും ഇന്ത്യയിൽ ഇതിനോടകം തന്നെ പല തെരഞ്ഞെടുപ്പുകളിലും വിവി പാറ്റ് മെഷീൻ ഉപയോഗിച്ചിട്ടുണ്ട്. വിവിപാറ്റ് നെയും വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിചയപ്പെടാം.

Body:വോട്ടർ വെരിഫബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വിവിപാറ്റ് വോട്ടർക്ക് താൻ ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയത് എന്ന് ഉറപ്പിക്കുന്നതിനുള്ള ഉപകരണമാണ്. വോട്ടിംഗ് മെഷീനൊപ്പം ഘടിപ്പിച്ച വിവിപാറ്റ് മെഷീനിൽ വോട്ട് ചെയ്ത് സ്ഥാനാർഥിയുടെ പേരും ചിഹ്നവും വോട്ടർക്ക് കണ്ട് ഉറപ്പാക്കി മടങ്ങാം. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനത്തിൽ വോട്ടെണ്ണൽ സമയത്ത് വോട്ടുകളുടെ എണ്ണത്തെ ചൊല്ലി തർക്കമുണ്ടായാൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി നോക്കി വ്യക്തത വരുത്താൻ കഴിയും.

ബൈറ്റ് ടീക്കറാം മീണ

വോട്ട് രേഖപ്പെടുത്തിയ ശേഷം താൻ ചെയ്ത വോട്ട് ആ സ്ഥാനാർത്ഥിക്ക് തന്നെയാണോ ലഭിച്ചതെന്ന് വിവിപാറ്റ് മെഷീനിൽ നോക്കി ഉറപ്പുവരുത്തിയശേഷം മാത്രമേ പോളിംഗ് ബൂത്ത് വിട്ട് പോകാവൂ. ഏഴ് സെക്കൻഡ് നേരം മെഷീനിൽ സ്ലിപ്പ് തെളിഞ്ഞുനിൽക്കും. ഒരു മെഷനിൽ 1400 വോട്ടുകൾ മാത്രമേ പോൾ ചെയ്യൂ .ഒരു നിയമസഭ മണ്ഡലത്തിലെ ഒരു പോളിങ് ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ വോട്ടിംഗ് മെഷീനിലെ വോട്ടുകൾക്കൊപ്പം എണ്ണും. 15 വർഷമാണ് ഒരു വി വി പാറ്റ് മെഷീന്റെ കാലാവധി .കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ വിവി പാറ്റ് മെഷീൻ ഉപയോഗിച്ചിരുന്നു.

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.