തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഒപ്പമുള്ള ഓണച്ചിത്രം പങ്കുവച്ച് മകന്‍ ഡോ. വി എ അരുണ്‍ കുമാര്‍ (VS Achuthanandan Photo Shared By Son Arun Kumar). അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ളാദകരം തന്നെ എന്ന അടിക്കുറിപ്പോടെയാണ് അരുണ്‍ കുമാര്‍ ചിത്രം പങ്കിട്ടത്. പക്ഷാഘാതത്തെ തുടര്‍ന്ന് 2019 മുതല്‍ പൊതുജീവതത്തില്‍ നിന്ന് മാറിനില്‍ക്കുന്ന വിഎസ് തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ അരുണ്‍ കുമാറിന്‍റെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്.
![VS Achuthanandan Photo Shared By Son VS Achuthanandan Photo Shared By Son Arun Kumar VS Achuthanandan Photo VS Achuthanandan Photo onam photo Shared By Son Arun Kumar shares photo of VS Achuthanandan on FB വിഎസിനൊപ്പമുള്ള ഓണചിത്രം പങ്കിട്ട് മകന്‍ വി എസ് അച്യുതാനന്ദന് ഒപ്പമുള്ള ഓണചിത്രം](https://etvbharatimages.akamaized.net/etvbharat/prod-images/30-08-2023/kl-tvm-vs-7211524_30082023093953_3008f_1693368593_223.png)
ഇന്നൊരല്‍പ്പം ക്ഷീണിതനെങ്കിലും ഞങ്ങള്‍ക്ക് ഈ സാന്നിധ്യം ഊര്‍ജദായകമാണെന്ന് മകന്‍ ചിത്രത്തോടൊപ്പം കുറിച്ചു. ഈ വര്‍ഷം ഒക്‌ടോബര്‍ മാസം വി എസിന്‍റെ നൂറാം പിറന്നാളാണ്. ആലപ്പുഴ ജില്ലയിലെ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബര്‍ 20നായിരുന്നു വിഎസിന്‍റെ ജനനം.