ETV Bharat / state

വിഴിഞ്ഞം തുറമുഖ സമരം : മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ക്ലിമ്മിസ് ബാവ - Vizhinjam port protest latest news

നേരത്തെ ക്ലിമ്മിസ് ബാവയ്‌ക്ക് പുറമെ മലങ്കര, ലത്തീന്‍ സഭ മേധാവികളുമായി ചീഫ് സെക്രട്ടറിയും ചർച്ച നടത്തിയിരുന്നു

Vizhinjam port protest  വിഴിഞ്ഞം തുറമുഖ സമരം  ലത്തീന്‍ സഭാ  വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തില്‍ സമവായ നീക്കം  conciliatory talks in Vizhinjam port protest  Vizhinjam port protest latest news  വിഴിഞ്ഞം സമരം ഏറ്റവും പുതിയ വാര്‍ത്ത
വിഴിഞ്ഞം തുറമുഖ സമരം
author img

By

Published : Dec 3, 2022, 6:23 PM IST

Updated : Dec 3, 2022, 9:09 PM IST

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തില്‍ സമവായ നീക്കം നടത്തി സര്‍ക്കാര്‍. സിറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. നേരത്തേ ക്ലിമ്മിസ് ബാവയ്‌ക്ക് പുറമേ മലങ്കര, ലത്തീന്‍ സഭ മേധാവികളുമായി ചീഫ് സെക്രട്ടറിയും ചർച്ച നടത്തിയിരുന്നു.

ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോ, വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ യൂജിന്‍ പെരേര എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. വിഴിഞ്ഞം സമരം സംഘര്‍ഷത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. സമരസമിതിയും പിന്നോട്ടില്ലെന്ന് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്.

ഇതില്‍ നിന്നാണ് മധ്യസ്ഥ ചര്‍ച്ച എന്നതിലേക്ക് സര്‍ക്കാരും സമരസമിതിയും എത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചയിലൂടെ സമവായം കണ്ടെത്താനായിരുന്നു ശ്രമം. അതേസമയം ഇന്നത്തെ ചര്‍ച്ചയില്‍ വലിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇത് നല്ലൊരു തുടക്കമാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാറും സമരസമിതിയും.

Last Updated : Dec 3, 2022, 9:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.